India
ജെല്ലിക്കെട്ടിന് 5000 വര്‍ഷത്തെ പാരമ്പര്യമുണ്ടാകും, പക്ഷേ ഇനി അനുവദിക്കാനാകില്ല: സുപ്രിംകോടതിജെല്ലിക്കെട്ടിന് 5000 വര്‍ഷത്തെ പാരമ്പര്യമുണ്ടാകും, പക്ഷേ ഇനി അനുവദിക്കാനാകില്ല: സുപ്രിംകോടതി
India

ജെല്ലിക്കെട്ടിന് 5000 വര്‍ഷത്തെ പാരമ്പര്യമുണ്ടാകും, പക്ഷേ ഇനി അനുവദിക്കാനാകില്ല: സുപ്രിംകോടതി

Alwyn
|
9 May 2018 12:47 AM GMT

ജെല്ലിക്കെട്ടിന് 5000 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന ഒറ്റക്കാരണത്താല്‍ വിവാദമായ ഈ കായിക വിനോദം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി.

ജെല്ലിക്കെട്ടിന് 5000 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന ഒറ്റക്കാരണത്താല്‍ വിവാദമായ ഈ കായിക വിനോദം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി. പാരമ്പര്യത്തിന്റെ പേരില്‍ ജെല്ലിക്കെട്ട് നീതീകരിക്കാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജെല്ലിക്കെട്ട് മത്സരങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ആഗസ്റ്റ് 30 ന് അന്തിമവാദം കേള്‍ക്കും.

നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന കായിക വിനോദമെന്നതുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്ന തമിഴ്‍നാടിന്റെ അപേക്ഷ മണ്ടത്തരമാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. പാരമ്പര്യത്തിന്റെ കാര്യത്തില്‍ ശൈശവ വിവാഹങ്ങളും ഒട്ടുംപിന്നിലല്ല. പാരമ്പര്യത്തിന്റെ പേരില്‍ ശൈശവ വിവാഹമെന്ന അനാചാരം അനുവദിക്കാന്‍ കഴിയുമോയെന്ന് സുപ്രിംകോടതി ചോദിച്ചു. 5000 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്‌നാട് വാദത്തിന് മറുപടിയായാണ് കോടതി ശക്തമായ പ്രതികരണം നടത്തിയത്.

2014 മെയിലാണ് സുപ്രീംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം അനുമതി നല്‍കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീംകോടതി ഇത് തടഞ്ഞിരുന്നു.

Similar Posts