India
India
ഉത്തർപ്രദേശിലെ അറവുശാലകൾ ഉടന്‍ അടച്ചുപൂട്ടുമെന്ന് അമിത് ഷാ
|9 May 2018 2:46 PM GMT
ഉത്തർപ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു
ഉത്തർപ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുതിയ സർക്കാർ ഉടൻ ഒപ്പുവെക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശിലെ അറവുശാലകൾ അടച്ചുപൂട്ടുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ മാപ്പിൽ ഉത്തർപ്രദേശിനെ പുതിയ സർക്കാർ എത്തിക്കും. നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനു വേണ്ടിയാണെന്നും അമിത്ഷാ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ ഇനിമുതല്‍ ഡിജിറ്റല്‍ മാര്‍ഗ്ഗം വഴിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.