India
എന്തും പറയാമെന്നാണോ ധാരണ?  ശ്രീ ശ്രീക്ക് കോടതിയുടെ രൂക്ഷവിമര്‍ശംഎന്തും പറയാമെന്നാണോ ധാരണ? ശ്രീ ശ്രീക്ക് കോടതിയുടെ രൂക്ഷവിമര്‍ശം
India

എന്തും പറയാമെന്നാണോ ധാരണ? ശ്രീ ശ്രീക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

Sithara
|
9 May 2018 5:04 PM GMT

യമുനാ തീരത്ത് സംഘടിപ്പിച്ച ആര്‍ട് ഓഫ് ലിവിങ് സമ്മേളനത്തെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയതെന്ന് കോടതി

എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണോ കരുതുന്നതെന്ന് ശ്രീ ശ്രീ രവിശങ്കറിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍. യമുനാ തീരത്ത് സംഘടിപ്പിച്ച ആര്‍ട് ഓഫ് ലിവിങ് സമ്മേളനത്തെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് ശ്രീ ശ്രീ നടത്തിയതെന്നും കോടതി വിമര്‍ശിച്ചു.

യമുനാ നദീതീരത്തെ പരിസ്ഥിതി നാശത്തിന് സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യൂണലുമാണ് ഉത്തരവാദികളെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്‍റെ വാദം‍. ആര്‍ട്ട് ഓഫ് ലിവിങ്ങിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണെന്നും അതിനാല്‍ ഉത്തരവാദികള്‍ അവരാണെന്നുമാണ് രവിശങ്കറുടെ വാദം. പിഴ ഒടുക്കേണ്ടതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ്. യമുനാ നദി പരിശുദ്ധവും ദുര്‍ബല പ്രദേശവുമാണെങ്കില്‍ ലോക സാംസ്‌കാരികോത്സവം അനുവദിക്കരുതായിരുന്നെന്നും രവിശങ്കര്‍ പറഞ്ഞു.

യമുനാ തീരം പൂര്‍വ്വസ്ഥിതിയിലാവാന്‍ 10 വര്‍ഷവും 13 കോടി രൂപയും വേണ്ടിവരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് കോടതി രവിശങ്കറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

Similar Posts