India
തിരുപ്പതി ലഡ്ഡുവില്‍ കല്‍ക്കരി കഷണങ്ങള്‍ കണ്ടെത്തിതിരുപ്പതി ലഡ്ഡുവില്‍ കല്‍ക്കരി കഷണങ്ങള്‍ കണ്ടെത്തി
India

തിരുപ്പതി ലഡ്ഡുവില്‍ കല്‍ക്കരി കഷണങ്ങള്‍ കണ്ടെത്തി

Jaisy
|
9 May 2018 7:24 AM GMT

കൃഷ്ണ ജില്ലയിലെ ലക്ഷ്മിപുരം ഗ്രാമത്തിലുള്ള ദേവഭക്തുനി യാമിനി എന്ന ഭക്തക്ക് ലഭിച്ച ലഡ്ഡുവില്‍ നിന്നാണ് കല്‍ക്കരി കണ്ടെത്തിയത്

വലിപ്പം കൊണ്ട് പേര് കേട്ട ഒന്നാണ് തിരുപ്പതി ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു. പ്രസാദമാണെങ്കിലും പലപ്പോഴും പാന്‍പരാഗ് കവര്‍, കീ ചെയിന്‍ തുടങ്ങിയ സാധനങ്ങള്‍ ലഡ്ഡുവില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഭക്തക്ക് ലഭിച്ച ലഡ്ഡുവില്‍ നിന്നും കല്‍ക്കരിക്ഷണങ്ങള്‍ കാണാനിടയായി. ആന്ധ്രാപ്രദേശ്, കൃഷ്ണ ജില്ലയിലെ ലക്ഷ്മിപുരം ഗ്രാമത്തിലുള്ള ദേവഭക്തുനി യാമിനി എന്ന ഭക്തക്ക് ലഭിച്ച ലഡ്ഡുവില്‍ നിന്നാണ് കല്‍ക്കരി കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം

കഴിക്കാന്‍ തുടങ്ങുമ്പോഴാണ് കറുത്ത എന്തോ ഒന്ന് ലഡ്ഡുവിനുള്ളില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ കല്‍ക്കരിയാണെന്ന് മനസിലായി. ഉടന്‍ തന്നെ റ്റിറ്റിഡി ജീവനക്കാരന് പരാതി നല്‍കുകയും ചെയ്തു.

പ്രത്യേക ചേരുവകള്‍ ചേര്‍ത്ത്‌ പ്രത്യേക രീതിയിലാണ്‌ തിരുപ്പതി ലഡു നിര്‍മ്മിക്കുന്നത്‌. ഒരു ലഡു 175ഗ്രാമോളം വരും ഇതിന്‌ 25രൂപയാണ്‌ വില. ദിനംപ്രതി ഇവിടെ 1.5ലക്ഷത്തോളം ലഡുവാണ്‌ നിര്‍മ്മിക്കുന്നത്‌. വാര്‍ഷികോല്‍ത്സവത്തിന്‌ രണ്ട്‌കോടിയോളം ലഡുവാണ്‌ പ്രതിവര്‍ഷം വിറ്റഴിയുന്നത്‌.

കടലപ്പരിപ്പ്‌, പഞ്ചസാര, കശുവണ്ടിപ്പരിപ്പ്‌, ഏലം, നെയ്യ്‌, ശര്‍ക്കര എന്നിവയാണ്‌ ഈ ലഡുവിലെ പ്രധാന ഘടകങ്ങള്‍. ലഡു വലിപ്പത്തില്‍ രണ്ടുതരത്തിലുണ്ട്‌. ചെറുത്‌ 175ഗ്രാമുള്ളതും വലുത്‌ 700ഗ്രാമുള്ളതുമാണ്‌. വലിയ ലഡു ആയിരം രൂപയുടെ കല്യാണ പൂജ നടത്തുന്നവര്‍ക്ക്‌ പ്രസാദമായി നല്‍കുന്നതാണ്‌.

Related Tags :
Similar Posts