India
മാധ്യമ പ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ പടച്ചുണ്ടാക്കിയ നുണ; അര്‍ണബിനെതിരെ ശശി തരൂര്‍മാധ്യമ പ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ പടച്ചുണ്ടാക്കിയ നുണ; അര്‍ണബിനെതിരെ ശശി തരൂര്‍
India

മാധ്യമ പ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ പടച്ചുണ്ടാക്കിയ നുണ; അര്‍ണബിനെതിരെ ശശി തരൂര്‍

Ubaid
|
9 May 2018 2:03 AM GMT

മൃ​ത​ദേ​ഹം 307ാം ന​മ്പ​ർ മു​റി​യി​ൽ​നി​ന്ന്​ 345ാം ന​മ്പ​ർ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന ​ആ​രോ​പ​ണ​മാ​ണ്​ 19 ഒാ​ഡി​യോ ടേ​പ്​ സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ ടി.​വി ചാ​ന​ൽ ഉ​ന്ന​യി​ച്ച​ത്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. മാധ്യമപ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ ജനങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പടച്ചുവിട്ട കല്ലുവെച്ച നുണയാണ് വാര്‍ത്തയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് സഹിക്കാനാവുന്നതിന്റെ അപ്പുറമാണെന്ന് പറഞ്ഞ തരൂര്‍ ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരായി വാര്‍ത്ത പുറത്തുവിട്ടത്. മൃ​ത​ദേ​ഹം 307ാം ന​മ്പ​ർ മു​റി​യി​ൽ​നി​ന്ന്​ 345ാം ന​മ്പ​ർ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന ​ആ​രോ​പ​ണ​മാ​ണ്​ 19 ഒാ​ഡി​യോ ടേ​പ്​ സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ ടി.​വി ചാ​ന​ൽ ഉ​ന്ന​യി​ച്ച​ത്.

ടി.​വി ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യാ​യ പ്രേ​മ ശ്രീ​ദേ​വി​യും ശ​ശി ത​രൂ​രി​​െൻറ സ​ഹാ​യി​യാ​യ നാ​രാ​യ​ണ​നു​മാ​യി മ​ര​ണ ദി​വ​സം പ​ല​വ​ട്ടം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ചാ​ന​ൽ പു​റ​ത്തു​വി​ട്ടു. അ​തി​ലൂ​ടെ അ​ർ​ണ​ബ്​ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​ല​താ​ണ്. മു​റി മാ​റ്റി​യ​ത്​ ദു​രൂ​ഹ​മാ​ണ്. എ.​െ​എ.​സി.​സി സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ​നി​ന്ന്​ ത​രൂ​ർ ഹോ​ട്ട​ലി​ൽ പ​ല​വ​ട്ടം എ​ത്തി​യി​രു​ന്നു. നാ​രാ​യ​ണ​നെ സ്​​ഥ​ല​ത്തു നി​ന്ന്​ മാ​റ്റി. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​ൻ നേ​ര​ത്തെ താ​ൽ​പ​ര്യ​പ്പെ​ട്ട സു​ന​ന്ദ​യെ അ​തി​ൽ​നി​ന്ന്​ വി​ല​ക്കി. സു​ന​ന്ദ 12 മ​ണി​ക്കൂ​ർ ഉ​റ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ത്തി​യ​ത്​ -ചാ​ന​ൽ പ​റ​യു​ന്നു. സ​ു​ന​ന്ദ​യു​മാ​യി അ​ടു​പ്പ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ്​ പ്രേ​മ ശ്രീ​ദേ​വി. മ​ര​ണം ന​ട​ന്ന ദി​വ​സ​വും ത​ലേ​ന്നും ത​ന്നോ​ട്​ സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും സു​ന​ന്ദ മെ​സേ​ജ്​ അ​യ​ച്ച​താ​യി പ്രേ​മ പ​റ​യു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഹോ​ട്ട​ലി​ലേ​ക്ക്​ പ​ല​വ​ട്ടം പ്രേ​മ വി​ളി​ച്ച്​ നാ​രാ​യ​ണ​നു​മാ​യി സം​സാ​രി​ച്ച​ത്. 2014 ജ​നു​വ​രി 17നാ​ണ്​ സു​ന​ന്ദ​യു​ടെ മ​ര​ണം. ത​ലേ​ന്നു രാ​ത്രി ശ​ശി ത​രൂ​രും സു​ന​ന്ദ​യു​മാ​യി വ​ഴ​ക്കി​ട്ട​താ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ നാ​രാ​യ​ണ​ൻ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ, ഇൗ ​സം​ഭാ​ഷ​ണ​ങ്ങ​ൾ സം​ഭ​വ​ഗ​തി​യു​ടെ വ്യ​ക്​​ത​മാ​യ ചി​ത്ര​മൊ​ന്നും ന​ൽ​കു​ന്നി​ല്ല. കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്​ പ​ല​പ്പോ​ഴാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. സു​ന​ന്ദ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യി ത​രൂ​ർ സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ​ൻ പ​റ​യു​ന്നു​ണ്ട്. മു​റി​യു​ടെ ന​മ്പ​ർ മാ​റി​യ​തെ​ങ്ങ​നെ​യെ​ന്ന കാ​ര്യം അ​വ്യ​ക്​​തം

Similar Posts