തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണി തീർന്നില്ലെന്ന് റിസര്‍വ് ബാങ്ക്
|തിരിച്ചെത്തിയ നോട്ടുകളുടെ വിവരം പങ്കുവയ്ക്കാനാകുമോയെന്ന് കമ്മിറ്റിയിലെ ഒരംഗത്തിന്റെ ചോദ്യത്തിനാണ് പട്ടേൽ ഉത്തരം നൽകിയത്
കേന്ദ്രസർക്കാർ പിൻവലിച്ച 1000, 500 നോട്ടുകളില്‍ തിരിച്ചെത്തിയവ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അതിനാല്‍ കണക്കറിയില്ലെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്നിലാണ് ആർബിഐ ഗവർണർ ഉർജിത് പട്ടേൽ നോട്ട് എണ്ണൽ ഇതുവരെ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ വിവരം പങ്കുവയ്ക്കാനാകുമോയെന്ന് കമ്മിറ്റിയിലെ ഒരംഗത്തിന്റെ ചോദ്യത്തിനാണ് പട്ടേൽ ഉത്തരം നൽകിയത്. രാജ്യത്ത് നിലവിൽ 15.4 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനത്തിനുമുമ്പ് 17.7 കോടി രൂപയായിരുന്നു ഉണ്ടായിരുന്നതെന്നും ആർബിഐ ഗവർണർ ഉത്തരം നൽകി.