'ജി എസ് ടി നിരക്ക് ഘടന ഉടച്ച് വാര്‍ക്കണം' ഹസ്മുഖ് ആദിയ
|ജി എസ് ടി നിരക്ക് ഘടന സമ്പൂര്‍ണ്ണമായി അഴിച്ച് പണിയണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ജി എസ് ടി സമ്പ്രദായം തിരക്കിട്ട് നടപ്പാക്കിയതോടെ ചെറുകിട വ്യവസായ മേഖലയിലും കയറ്റുമതി രംഗത്തും പ്രശ്നങ്ങള്‍ രൂക്ഷമായെന്ന്..
ചെറുകിട വ്യവസായികള്‍ക്ക് മേലുള്ള അധികഭാരം ഒഴിയണമെങ്കില്‍ ജി എസ് ടി നിരക്ക് ഘടന സമ്പൂര്‍ണ്ണമായി അഴിച്ച് പണിയണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. അടുത്ത ജി എസ് ടി കൌണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസ്മുഖ് ആദിയ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് റവന്യൂ സെക്രട്ടറിയുടെ പ്രതികരണം.
ജി എസ് ടി സമ്പ്രദായം തിരക്കിട്ട് നടപ്പാക്കിയതോടെ ചെറുകിട വ്യവസായ മേഖലയിലും കയറ്റുമതി രംഗത്തും പ്രശ്നങ്ങള്‍ രൂക്ഷമായെന്ന് കഴിഞ്ഞ ജി എസ് ടി കൌണ്‍സില്‍യോഗം വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് റവന്യൂ സെക്രട്ടറിയുടെ പ്രതികരണം. ചെറികിടക്കാര്‍ക്കുണ്ടായ അധിക ബാധ്യത ഒഴിവാക്കിയാലേ ജി എസ് ടിക്ക് സ്വീകര്യത ലഭിക്കൂ. ഇതിന് നിലവിലെ ജി എസ് ടി നിരക്ക് ഘടന പുന:പരിശോധിച്ച് മാറ്റം വരുത്തണം. ഏതൊക്ക ഇനങ്ങള്‍ക്കാണ് നികുതി മാറ്റം വരുത്തേണ്ടത് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഹസ്മുഖ് ആദിയ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മറികടന്ന് ജി.എസ്.ടി സമ്പ്രദായം സ്ഥിരത കൈവരിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെടുക്കുമെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. അടുത്ത ജി എസ് ടി കൌണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ചക്കെടുക്കും. അടുത്തമാസം 10ന് അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് യോഗം.