India
ഗുജറാത്ത് തെരെഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് - പട്ടേല്‍ വിഭാഗ ചര്‍ച്ച തുടരുന്നുഗുജറാത്ത് തെരെഞ്ഞെടുപ്പ്: കോണ്‍ഗ്രസ് - പട്ടേല്‍ വിഭാഗ ചര്‍ച്ച തുടരുന്നു
India

ഗുജറാത്ത് തെരെഞ്ഞെടുപ്പ്: കോണ്‍ഗ്രസ് - പട്ടേല്‍ വിഭാഗ ചര്‍ച്ച തുടരുന്നു

Subin
|
9 May 2018 7:24 PM GMT

ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം പാതി വിജയം കണ്ടുകഴിഞ്ഞു. പക്ഷേ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ വിഭാഗവുമായുള്ള സഖ്യകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

തെരെഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ നിര്‍ണ്ണായക വോട്ട് ബാങ്കായ പട്ടേല്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച തുടരുന്നു. ഹര്‍ദിക് പട്ടേലിന്‍റെ അനുയായികള്‍ ഇന്നലെ കോണ്‍ഗ്രസ് സംസ്ഥന നേതൃത്വവുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തന്നെ സജീവമായ പ്രചരണങ്ങളും ഇപ്പോള്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുന്നു. ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം പാതി വിജയം കണ്ടുകഴിഞ്ഞു. പക്ഷേ പ്രധാന വോട്ടുബാങ്കായ പട്ടേല്‍ വിഭാഗവുമായുള്ള സഖ്യകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിന് ഒ.ബി.സിക്ക് തതുല്യമായ സംവരണം എങ്ങനെ ഭരണഘടനാ പരമായി ഉറപ്പാക്കും എന്നത് സംബന്ധിച്ച് തൃപ്തികരമായ മറുപടി കോണ്‍ഗ്രസ് നല്‍കണമെന്നാണ് പട്ടേല്‍ വിഭാഗത്തിന്‍റെ ആവശ്യം.

പട്ടേല്‍ അവകാശ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്‍റെ അനുയായികള്‍ ഇന്നലെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താനായിട്ടില്ലെന്നാണ് സൂചന. അടുത്തമാസം മൂന്നിന് ഗുജറാത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹര്‍ദിക് പട്ടേലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് ബി.ജെ.പി ക്യാമ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ തമ്പടിച്ച ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. ആകെയുള്ള 182 മണ്ഡലങ്ങളിലേക്കും മൂന്ന് വീതം സ്ഥാനാര്‍ത്ഥികളെ ഇതിനകം തെരെഞ്ഞെടുത്തതായും ഇവയില്‍ ഒരാളുടെ കാര്യത്തില്‍ ഉടന്‍ ധാരണയിലെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

Similar Posts