India
വായ്പാ തട്ടിപ്പ് കേസ്;  ബാങ്കുകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആര്‍ബിഐവായ്പാ തട്ടിപ്പ് കേസ്; ബാങ്കുകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആര്‍ബിഐ
India

വായ്പാ തട്ടിപ്പ് കേസ്; ബാങ്കുകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആര്‍ബിഐ

Jaisy
|
9 May 2018 7:23 AM GMT

2016 ല്‍ തന്നെ സ്വിഫ്റ്റ് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ആര്‍ബിഐ കത്തയച്ചിരുന്നു

വായ്പാ തട്ടിപ്പ് കേസില്‍ ഒന്നരവര്‍ഷം മുന്‍പ് തന്നെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിസര്‍വ് ബാങ്ക്. 2016 ല്‍ തന്നെ സ്വിഫ്റ്റ് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ആര്‍ബിഐ കത്തയച്ചിരുന്നു. അതിനിടെ ബാങ്കുകളുടേയും ഓഡിറ്റര്‍മാരുടേയും വീഴ്ച്ചയാണ് തട്ടിപ്പിന് കാരണമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കേസുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനിയടക്കം 5 പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു.

വായ്പാ തട്ടിപ്പ് സംബന്ധിച്ച് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് 2016 ഓഗസ്റ്റിലാണ്. സ്വിഫ്റ്റ് സംവിധാനം വന്‍തോതില്‍ ദുരുപയോഗം ചെയ്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മുന്‍ ഗവര്‍ണര്‍ രഘുരാം രാജന്‍ സ്ഥാനമൊഴിയുന്നതിന് ഒരു മാസം മുന്‍പാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനും 5 പേജുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് വായ്പാതട്ടിപ്പുകള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് റിസര്‍വ് ബാങ്ക് രൂപം നല്‍കി. അതേസമയം ബാങ്കുകളുടേയും ഓഡിറ്റര്‍മാരുടേയും വീഴ്ചയാണ് തട്ടിപ്പിന് കാരണമെന്ന് കേന്ദ്രധനമന്ത്രി കുറ്റപ്പെടുത്തി. തട്ടിപ്പ് നടക്കുമ്പോള്‍ ഓഡിറ്റര്‍മാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ജെയ്റ്റ് ലി ചോദിച്ചു.

അതിനിടെ നിരവ് മോദിയുടെ കമ്പനിയുടെ സിഎഫ്ഓ ആയ വിപുല്‍ അംബാനിയടക്കം 5 പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. നീരവിന്റെ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായവരെല്ലാം. അതേസമയം തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.

Related Tags :
Similar Posts