![പ്രിയങ്ക വരുന്നത് ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാക്കും: രാം ദേവ് പ്രിയങ്ക വരുന്നത് ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാക്കും: രാം ദേവ്](https://www.mediaoneonline.com/h-upload/old_images/1080314-491284pri.webp)
പ്രിയങ്ക വരുന്നത് ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാക്കും: രാം ദേവ്
![](/images/authorplaceholder.jpg?type=1&v=2)
ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാംദേവ് ഇപ്രകാരം പറഞ്ഞതായി നവഭാരത് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
![](https://www.mediaonetv.in/mediaone/2018-06/12d06d33-a150-4ff3-9178-2d91b05b19c7/491284_pri.jpg)
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു വന്നാല്‍ പ്രതിരോധിക്കാന്‍ ബി.ജെ.പി ഏറെ ബുദ്ധിമുട്ടുമെന്നു വിവാദ യോഗാ ഗുരു ബാബ രാംദേവ്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാംദേവ് ഇപ്രകാരം പറഞ്ഞതായി നവഭാരത് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടികള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണു രാംദേവിന്റെ പരാമര്‍ശം.
പ്രിയങ്കാഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇനി കോണ്‍ഗ്രസിന് ആകൂ. അഴിമതിക്കെതിരായ പോരാട്ടത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തന്നോടു ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും രാംദേവ് പറഞ്ഞു. അന്നാ ഹസാരെയുടെ ഡല്‍ഹിയിലെ സമരസമയത്ത് തന്നെ നേരിടാന്‍ പോലീസിനെ നിയോഗിച്ചതിനെ പരാമര്‍ശിച്ചായിരുന്നു രാംദേവിന്റെ പ്രസ്താവന.