ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
|നിയമം നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ നിയമ മന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടു
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ സാദ്ധ്യത പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. ആദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമ കമ്മീഷനെ സമീപിയ്ക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ സാദ്ധ്യത പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രാലയമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിയമ കമ്മീഷന് കത്തയച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സാദ്ധ്യതകളു പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കത്തിനോടൊപ്പം വിവിധ രേഖകളും നിയമ കമ്മീഷന് നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നടന്ന കേസുകളുടെയും നിയമ പ്രക്രിയകളുടെയും രേഖകളാണ് ഇതില്‍ ഒരു ഭാഗം. ഇക്കാര്യത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെയും സംവാദങ്ങളുടെയുമെല്ലാം വിശദാംശങ്ങളാണ് മറ്റൊന്ന്, ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിയ്ക്കും സുപ്രീം കോടതി മുന്‍ ജഡ്ജി ബല്‍ബീര്‍ സിങ്ങ് ചൌഹാന് അദ്ധ്യക്ഷനായ നിയമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക.