India
കശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടം: ഇന്ത്യക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് പാക് പ്രധാനമന്ത്രികശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടം: ഇന്ത്യക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് പാക് പ്രധാനമന്ത്രി
India

കശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടം: ഇന്ത്യക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് പാക് പ്രധാനമന്ത്രി

Sithara
|
10 May 2018 4:55 PM GMT

കശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് മുന്നില്‍ ഇന്ത്യക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ഭീഷണിയുമായി പാകിസ്താന്‍. കശ്മീരിന് വേണ്ടിയുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഇന്ത്യക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരിന് ഐക്യദാര്‍ഢ്യ അറിയിച്ചുള്ള കരിദിനാചരണത്തിന്‍റെ സന്ദേശത്തിലാണ് നവാസ് ശരീഫിന്‍റെ പ്രസ്താവന. വിഷയം അന്താരാഷ്ട്ര വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഈ പ്രതിഷേധം 11 ദിവസം പിന്നിട്ട സാചര്യത്തിലാണ് പാകിസ്താന്‍റെ കരിദിനാചരണം. കശ്മീരിനെ ഒറ്റപ്പെടുത്തില്ലെന്നും വിഷയം അന്താരാഷ്ട്ര- നയതന്ത്ര തലങ്ങളിലും രാഷ്ട്രീയ- മനുഷ്യാവകാശ വേദികളിലും ശക്തമായി ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസ്താവനയില്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ല, അതൊരു തര്‍ക്ക പ്രദേശമാണെന്ന് യുഎന്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ കശ്മീരില്‍ നടക്കുന്നത് ക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയിലുണ്ട്. ഈ സാഹര്യത്തില്‍ അന്താരാഷ്ട്ര സമൂഹം വിഷയം ഗൌരവത്തിലെടുത്ത് ഇടപെടണമെന്നും പാക് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.

കശ്മീരിലെ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ സൈന്യം പെല്ലറ്റ് തോക്ക് അടക്കമുള്ള മാരക ആയുധങ്ങള്‍ ഉപയോഗിച്ച് നേരിടുന്നതിനെതിരെ ഇന്ത്യക്കകത്ത് നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പാകിസ്താനും നിലപാട് കടുപ്പിക്കുന്നത്. കശ്മീരിലെ 10 ജില്ലകളിലും ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രശ്നപരിഹാരത്തിന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ ശ്രീനഗറില്‍ നടക്കും.

Similar Posts