അരവിന്ദ് കേജ്‍രിവാളും ചിദംബരവും നല്‍കുന്നത് തെറ്റായ സന്ദേശം: ബി.ജെ.പി
|രാജ്യമൊന്നടങ്കം ഒന്നിച്ചുനിന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രി പാക്കിസ്ഥാനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. ചോദ്യങ്ങൾ ഉന്നയിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ്. അതു വളരെ നിർഭാഗ്യകരവും വേദനാജനകവുമാണ്.
പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരവും തെറ്റായ സന്ദേശമാണ് പുറത്തു വിടുന്നതെന്ന് ബി.ജെ.പി. രാജ്യത്തിന്റെ ജവാന്‍മാരുടെ ധീരതയെ ചെറുതാക്കി കാട്ടുകയാണ് മിന്നലാക്രമണത്തെ കുറിച്ച് സംശയം ഉയര്‍ത്തുന്നതിലൂടെ ഇവര്‍ ചെയ്യുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ ടെലികോം വകുപ്പു മന്ത്രി രവി ശങ്കര്‍ പ്രസാദ് പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യമൊന്നടങ്കം ഒന്നിച്ചുനിന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രി പാക്കിസ്ഥാനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. ചോദ്യങ്ങൾ ഉന്നയിക്കാൻ അവരെ പ്രേരിപ്പിക്കുകയാണ്. അതു വളരെ നിർഭാഗ്യകരവും വേദനാജനകവുമാണ്.
ഉറിയിലെ ആക്രമണത്തിനു മിന്നലാക്രമണത്തിലൂടെ മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതിനൊപ്പമാണ് ഇതു തെളിയിക്കുന്നതിനുള്ള തെളിവുകൾ പുറത്തുവിടാൻ കേജ്‌രിവാൾ ആവശ്യപ്പെട്ടത്. രാജ്യാന്തര മാധ്യമങ്ങൾ പാക്കിസ്ഥാനാണു പിന്തുണ നൽകുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ കാണുമ്പോൾ എന്റെ രക്തം തിളക്കുകയാണെന്നും കേജ്‍രിവാൾ പറഞ്ഞിരുന്നു.