India
ഒഡീഷയിലെ മാവോയിസ്റ്റ് വേട്ട; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആരോപണംഒഡീഷയിലെ മാവോയിസ്റ്റ് വേട്ട; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആരോപണം
India

ഒഡീഷയിലെ മാവോയിസ്റ്റ് വേട്ട; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആരോപണം

Damodaran
|
10 May 2018 10:03 AM GMT

അതേ സമയം വെടിയേറ്റ് മരിച്ച സിപിഐ മാവോയിസ്റ്റ് നേതാവ് ഗജറാല രവിയുടെ കുടുംബം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി രംഗത്ത് എത്തി. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ്

ഒഡീഷാ ആന്ധ്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി ഉയര്‍ന്നു. മാവോയിസ്റ്റ്പാര്‍ട്ടിയുടെ പ്രധാന നേതാക്കളായഗജറാല രവിയും ദയയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഭവം വ്യാജ ഏറ്റമുട്ടല്‍ കൊലപാതകമാണെന്ന ആരോപണവുമായി ഗജറാല രവിയുടെ കുടുംബം രംഗത്ത് എത്തി.

ഒഡീഷ ആന്ദ്ര അതിര്‍ത്തിയിലെ മാല്‍ക്കന്‍ഗിരിയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഉന്നത മാവോയിസ്റ്റ് നേതാക്കളടക്കം 27 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് വനത്തില്‍ നിന്നും കണ്ടെടുത്തു. മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം ആര്‍കെ എന്നറിയപ്പെടുന്നരാമകൃഷ്ണ കൂടി പങ്കെടുത്ത രഹസ്യയോഗം നടന്ന സ്ഥലം ഗ്രേഹണ്ട്, ഒഡീഷ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ നേതൃത്തില്‍ വളയുകയായിരുന്നു. രാമകൃഷ്ണ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാമകൃഷ്ണയുടെ മകന്‍ മുന്ന, മാവോയിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നേതാക്കളായ ഗണേഷ,ദയ എന്നിവരും കൊല്ലപ്പെട്ടതായി മാല്‍ക്കന്‍ഗിരി എസ് പി സ്ഥിരീകരിച്ചിരുന്നു.

അതേ സമയം വെടിയേറ്റ് മരിച്ച സിപിഐ മാവോയിസ്റ്റ് നേതാവ് ഗജറാല രവിയുടെ കുടുംബം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി രംഗത്ത് എത്തി. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് രവിയുടെ കുടുംബാംഗങ്ങളുടെ തീരുമാനം. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങളും സുരക്ഷ സേന മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

Related Tags :
Similar Posts