India
സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് മന്ത്രി മാത്യു ടി തോമസ്സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് മന്ത്രി മാത്യു ടി തോമസ്
India

സംസ്ഥാനത്ത് കടുത്ത വരള്‍ച്ചക്ക് സാധ്യതയെന്ന് മന്ത്രി മാത്യു ടി തോമസ്

Ubaid
|
10 May 2018 4:57 PM GMT

വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്ന വെളളത്തില്‍ 50 ശതമാനവും ചോര്‍ന്നു പോകുന്നതായും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഇത്തവണ കനത്ത വരൾച്ചക്ക് സാധ്യതയെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ഗുരുതരമായ ജലദൗർലഭ്യം നേരിടുന്നുണ്ട്. 50 % ജനങ്ങൾക്ക് മാത്രമേ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാനാകുന്നുള്ളൂ. വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്ന 50 % ജലം ചോർന്ന് പോകുന്നതായും മന്ത്രി സഭയെ അറിയിച്ചു.

മഴ ചതിച്ചതിനാലാണ് സംസ്ഥാനം ജലദൗർലഭ്യം നേരിടുന്നതെന്ന് ഐഷ പോറ്റി എം എൽ എ യുടെ ചോദ്യത്തിന് ഉത്തരവായി മന്ത്രി സഭയിൽ പറഞ്ഞു. കനത്ത വരൾച്ചക്ക് സാധ്യതയുണ്ട്. 18.12 ലക്ഷം ഗാർഹിക കണക്ഷനുകൾ വഴിയും 20.02 ലക്ഷം പൊതു ടാപ്പുകൾ വഴിയുമാണ് സംസ്ഥാനത്ത് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. എന്നാൽ ഇതുവഴി വെറും 50% ജനങ്ങൾക്ക് മാത്രമേ വെള്ളം വിതരണം ചെയ്യാനാകുന്നുള്ളൂ. 2517 ദശലക്ഷം ലിറ്റർ ജലമാണ് വാട്ടർ അതോറിറ്റി പ്രതിദിനം പമ്പ് ചെയ്യുന്നത്. ഇതിൽ 50% വരുന്ന 1258.5 ദശലക്ഷം ലിറ്റർ ജലം ചോർന്ന് പോകുന്നതായും മന്ത്രി മാത്യു ടി തോമസ് സഭയെ അറിയിച്ചു. ഭൂഗർഭ ജലചൂഷണത്തിന്റെ ഇരകളായ പ്ലാച്ചിമട നിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിയമസാധുത പരിശോധിച്ച് വരുന്നതായും മന്ത്രി സഭയെ അറിയിച്ചു.

Related Tags :
Similar Posts