India
രാജസ്ഥാനില്‍ പതിനായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചുരാജസ്ഥാനില്‍ പതിനായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചു
India

രാജസ്ഥാനില്‍ പതിനായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചു

Alwyn
|
10 May 2018 7:36 PM GMT

സംഭവത്തില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് ശൃംഖലയിലെ പ്രധാനിയുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനില്‍ വന്‍ മയക്ക് മരുന്ന് വേട്ട. മരുന്ന് കമ്പനിയുടെ ഗൊഡൌണില്‍ നിന്ന് പതിനായിരം കോടിയിലധികം വിലമതിക്കുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് ശൃംഖലയിലെ പ്രധാനിയുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. പിടിച്ചെടുത്തത് 25 ടണ്ണിലധികം വരും. അനസ്തേഷ്യ്ക്ക് ഉപയോഗിക്കുന്ന എഫിഡ്രൈനാണ് പിടിച്ചെടുത്തത്. ബിഎസ്എഫ്, നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. അന്താരാഷ്ട്ര മയക്ക് മരുന്ന് കച്ചവടക്കാരന്‍ സുഭാഷ് ധുവാനിയുടെ മരുമകന്‍ രവി ധുവാനിയുടെ ഉടമസ്ഥതയിലുള്ളതാണ് മരുന്ന് ഫാക്ടറികള്‍. സുഭാഷ് ധുവാനിയെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ദുബൈ കേന്ദ്രീകരിച്ചാണ് സുഭാഷ് ധുവാനി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഫാക്ടറി ഉടമ രവി ധുവാനി ഉള്‍പ്പെടെ നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് വിവരം.

Related Tags :
Similar Posts