ദേശീയ - സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്കുള്ള കോടതി ഉത്തരവ് ബാറുകള്‍ക്കും ബാധകം
|ദേശിയപാത വഴി മാറ്റുന്ന മാഹിയിലും ബാറുകള്‍ മാര്‍ച്ച് 31ന് ശേഷം തുറക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി, ഇക്കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
രാജ്യത്തെ ദേശീയ - സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ബാറുകളും ഉള്‍പ്പെടുന്നമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.നേരത്തെയുള്ള വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി, മഹാരാഷ്‍ട്ര എന്നിവടങ്ങളിലെ ബാറുടമകളാണ് കോടതിയെ സമീപിച്ചിരുന്നത്.
ലൈസെന്‍സുള്ളവക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ഏപ്രില്‍ ഒന്ന് മുതല്‍ വിധി നടപ്പിലാവും.
ദേശിയപാത വഴി മാറ്റുന്ന മാഹിയിലും ബാറുകള്‍ മാര്‍ച്ച് 31ന് ശേഷം തുറക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി, ഇക്കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രാജ്യത്തെ ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളിലുളള എല്ലാ മദ്യശാലകളും ഏപ്രില്‍ ഒന്നിനകം അടുച്ചുപൂട്ടണമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടത്.കേന്ദ്ര - സംസ്ഥാന പാതകളുടെ സമീപത്ത് പുതിയ മദ്യശാലകള്‍ക്ക് ഇന്ന് മുതല്‍ ലൈസന്‍സ് നല്‍കരുതെന്നും ഉത്തരവ് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ വിധിയില്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ബാറുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ബാറുകളും, ബിയര്‍ ആന്റെ് വൈന്‍ പാര്‍ലറുകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ പെടും.പാതയോരങ്ങള്‍ക്ക് സമീപമുള്ള മദ്യ പരസ്യങ്ങളും ബാനറുകളും മാറ്റാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.ദേശീയ പാതകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്ന വിധി പ്രസ്താവിച്ചു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ ആദ്യ ഉത്തരവ്