India
ദാഹിച്ച് വലഞ്ഞ ലത്തൂരിന് ആശ്വാസമായി ജലദൂത് എത്തിദാഹിച്ച് വലഞ്ഞ ലത്തൂരിന് ആശ്വാസമായി 'ജലദൂത്' എത്തി
India

ദാഹിച്ച് വലഞ്ഞ ലത്തൂരിന് ആശ്വാസമായി 'ജലദൂത്' എത്തി

admin
|
10 May 2018 9:15 AM GMT

കുടിവെള്ളക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയിലെ ലത്തൂരില്‍ ട്രെയിനില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമെത്തിച്ചു.

ജലക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയിലെ ലത്തൂരില്‍ ട്രെയിനില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമെത്തിച്ചു. 50 വാഗണിലായാണ് ജലദൂത് എക്സ്‍പ്രസ് വെള്ളം എത്തിച്ചത്. 342 കിലോമീറ്റര്‍ അകലെയുള്ള സംഗ്‍ലി ജില്ലയില്‍ നിന്നാണ് കുടിവെള്ളവുമായി ട്രെയിന്‍ യാത്ര തുടങ്ങിയത്.

ഏപ്രില്‍ 11നാണ് ജലദൂത് എക്സ‍പ്രസ് പരീക്ഷണയാത്ര നടത്തിയത്. ക്ലിയറന്‍സ് കിട്ടാന്‍ വൈകിയെങ്കിലും സൊളാപൂര്‍, പൂനെ ഡിവിഷനുകള്‍ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ നടപടിയെടുത്തു.

ലത്തൂരിലെ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. ലത്തൂരിലെ മേയര്‍, മുന്‍സിപ്പല്‍ കമ്മീഷണര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ കുടിവെള്ളവുമായെത്തിയ ട്രെയിനിനെ സ്വീകരിക്കാനെത്തി.

കുടിവെള്ളവുമായി പ്രതിദിനം ഒരു ട്രെയിന്‍ ഓടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പുനെ ഡിവിഷനിലെ ഓപറേഷന്‍ മാനേജര്‍ വ്യക്തമാക്കി. 50 വാഗണുകളിലായി 25 ലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടുപോകാനാണ് പദ്ധതി.

Similar Posts