India
ജെ.എന്‍.യു സംഭവം: മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്ജെ.എന്‍.യു സംഭവം: മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്
India

ജെ.എന്‍.യു സംഭവം: മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്

admin
|
10 May 2018 9:06 PM GMT

ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് നൗ എന്നീ ചാനലുകള്‍ക്ക് എതിരെയാണ് കേസ്.

ജെഎന്‍യു വിഷയത്തില്‍ വ്യാജവീഡിയോകള്‍ പ്രദര്‍ശിപ്പിച്ച മൂന്ന് ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പട്യാല ഹൌസ് കോടതിയില്‍ ക്രമിനല്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ ഫെബ്രുവരി 9 ന് അഫ്‌സല്‍ ഗുരു ചരമവാര്‍ഷിക ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘ‌ടിപ്പിച്ച പരിപാടിയിലാണ് ദേശദ്രോഹമുദ്രാവാക്യം വിളിച്ചതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോയിലെ ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ‍‍ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വ്യാജ വീഡിയോ അടിസ്ഥാനമാക്കിയാണ് ഡല്‍ഹി പൊലീസ് കനയ്യകുമാറിനും മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

ന്യൂസ് എക്സ്, ടൈംസ് നൌ, സി ന്യൂസ് എന്നീ മൂന്ന് ചാനലുകള്‍ക്കെതിരെയാണ് അന്വേഷണസംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ചാനലുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഡല്‍ഹി പാട്യാല ഹൌസ് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ കേസ് തിങ്കളാഴ്ച പരിഗണിക്കും.

Related Tags :
Similar Posts