India
ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണംഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം
India

ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

Muhsina
|
10 May 2018 11:29 PM GMT

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്നാളെ നടക്കും. നിശബ്ധപ്രചാരണത്തിന്‍റെ മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. 14 ജില്ലകളിലായി 93 മണ്ഡലങ്ങളാണ്..

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്നാളെ നടക്കും. നിശബ്ധപ്രചാരണത്തിന്‍റെ മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. 14 ജില്ലകളിലായി 93 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക.

മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് അധികവും. അഹമ്മാദബാദ് പോലുള്ള ബി ജെപിയുടെ ശക്തി കേന്ദ്രങ്ങളുമുണ്ട്. ജില്ലയിലെ 17 ല്‍ 15 ഉം ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്.പക്ഷേ ഇവിടെയുള്‍പ്പെടെ ഇത്തവണ മത്സരം ശക്തം. ഇന്നത്തെ നിശബ്ദ പ്രചാരണത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമിത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. രാഹുലും മോദിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഗുജറാത്തില്‍ നിന്ന് മടങ്ങിയെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം നിശ്ബദ പ്രചാരണത്തില്‍ സജീവമാകും . 93 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 69 വനിതകള്‍ ഉള്‍പ്പെടെ 851 സ്ഥാനാര്‍ത്ഥികള്‍ ‍. തെരെഞ്ഞെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 25558 പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്. ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീനുകളില്‍‌ പ്രശ്നങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ പരാതികള്‍ കുറക്കാന്‍ തെരെ‍ഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.

Similar Posts