ഹെല്‍മറ്റില്ലാതെ മന്ത്രി വികെ സിങിന്റെ ബൈക്ക് യാത്ര; സോഷ്യല്‍മീഡിയ ചോദിക്കുന്നു ഇതാണോ മാതൃക ?
|നിയമം എല്ലാവര്‍ക്കും പാലിക്കാനുളളതാണ്. അതില്‍ ആര്‍ക്കും ഇളവില്ല. ഇതേസമയം, സമൂഹത്തിന് മാതൃകയാവേണ്ടവര്‍ തന്നെ തെറ്റായ സന്ദേശം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല
നിയമം എല്ലാവര്‍ക്കും പാലിക്കാനുളളതാണ്. അതില്‍ ആര്‍ക്കും ഇളവില്ല. ഇതേസമയം, സമൂഹത്തിന് മാതൃകയാവേണ്ടവര്‍ തന്നെ തെറ്റായ സന്ദേശം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ബൈക്കില്‍ മുമ്പിലിരിക്കുന്നവരും പിറകിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയ ഉത്തര്‍പ്രദേശിലാണ് സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വികെ സിങ് ഹെല്‍മറ്റില്ലാതെ ബൈക്ക് യാത്ര നടത്തിയത്. ഗാസിയാബാദില്‍ ബിജെപിയുടെ തിരംഗ യാത്രക്കിടെയാണ് ഹെല്‍മറ്റില്ലാതെ വികെ സിങ് ബൈക്ക് ഓടിച്ചത്. നേതാവ് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാലാവാം റാലിയില്‍ പങ്കെടുത്ത അണികളും നിയമം പാലിക്കാന്‍ തയാറായില്ല. മന്ത്രിയുടെ യാത്രക്ക് അകമ്പടി സേവിച്ച പൊലീസും ഇത് കണ്ടില്ലെന്ന് നടിച്ചു. നിയമലംഘനത്തിന് നടപടിയെടുക്കാനും പൊലീസ് തയാറായില്ല. സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ആശാസ്യമാണോയെന്നാണ് ഇതിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയവര്‍ ചോദിക്കുന്നത്.