India
പരീക്ഷയെക്കാള്‍ വലുതല്ല പ്രസവ വേദന, കുഞ്ഞിന് ജന്‍മം നല്‍കി രണ്ട് മണിക്കൂറിന് ശേഷം പരീക്ഷ എഴുതാനെത്തിയ അമ്മപരീക്ഷയെക്കാള്‍ വലുതല്ല പ്രസവ വേദന, കുഞ്ഞിന് ജന്‍മം നല്‍കി രണ്ട് മണിക്കൂറിന് ശേഷം പരീക്ഷ എഴുതാനെത്തിയ അമ്മ
India

പരീക്ഷയെക്കാള്‍ വലുതല്ല പ്രസവ വേദന, കുഞ്ഞിന് ജന്‍മം നല്‍കി രണ്ട് മണിക്കൂറിന് ശേഷം പരീക്ഷ എഴുതാനെത്തിയ അമ്മ

Jaisy
|
11 May 2018 1:42 PM GMT

തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്‍മം നല്‍കി രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പരീക്ഷക്കെത്തിയ യുവതി അവിടുത്തെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്

വിവാഹം കഴിഞ്ഞ ഉടനെ തന്നെ പരീക്ഷ എഴുതാനെത്തുന്നതും വോട്ടു ചെയ്യാനെത്തുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ വലിയ വാര്‍ത്തകളായിരുന്നു. എന്നാല്‍ പ്രസവിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പരീക്ഷ എഴുതിയാലോ...കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടല്ലേ...സംഭവം സത്യമാണ്..ഇവിടെ എങ്ങുമല്ല, അങ്ങ് ബിഹാറിലാണ്. തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്‍മം നല്‍കി രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പരീക്ഷക്കെത്തിയ യുവതി അവിടുത്തെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

ബിഹാറിലെ മുസാഫര്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രഞ്ജു കുമാരി എന്ന യുവതിയുടെ പ്രസവവും ബിഎഡ് പരീക്ഷയും ഒരേ ദിവസം തന്നെയായിരുന്നു. പ്രസവമൊന്നും രഞ്ജു കുമാരിയെ പരീക്ഷ എഴുതുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല. തന്റെ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ ഏല്‍പിച്ച ശേഷം അവള്‍ പരീക്ഷാ സെന്ററിലേക്ക് ഓടി. അപ്പോഴേക്കും നിര്‍ഭാഗ്യവശാല്‍ പരീക്ഷ തുടങ്ങിയിട്ട് അര മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞിരുന്നു. രഞ്ജു കുമാരിയുടെ ആത്മാര്‍ത്ഥത പരീക്ഷ സൂപ്രണ്ടിനെ അതിശയിപ്പിച്ചു. അവര്‍ ആംബുലന്‍സില്‍ രഞ്ജുവിന് പരീക്ഷ എഴുതാന്‍ അവസരമൊരുക്കി. ഒരു നിരീക്ഷകനെയും ഏര്‍പ്പെടുത്തി.

വെല്ലുവിളികള്‍ക്കൊടുവില്‍ പരീക്ഷ എഴുതിയത് തന്റെ കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടിയാണെന്ന് രഞ്ജു പിന്നീട് പ്രതികരിച്ചു.

Similar Posts