India
ആസ്‌ക്മി ഡോട്ട്‌കോം അടച്ചുപൂട്ടി; 4000 പേര്‍ക്ക് ജോലി നഷ്ടമായിആസ്‌ക്മി ഡോട്ട്‌കോം അടച്ചുപൂട്ടി; 4000 പേര്‍ക്ക് ജോലി നഷ്ടമായി
India

ആസ്‌ക്മി ഡോട്ട്‌കോം അടച്ചുപൂട്ടി; 4000 പേര്‍ക്ക് ജോലി നഷ്ടമായി

Ubaid
|
11 May 2018 2:47 PM GMT

ആസ്‌ക്മി.ഡോട്ട്‌കോം(ക്ലാസിഫൈഡ്‌സ്), ആസ്‌ക്മിബസാര്‍(ഇകൊമേഴ്‌സ്), ആസ്‌ക്മിഗ്രോസറി, ആസ്‌ക്മിപേ, മേബെല്‍കാര്‍ട്ട്(ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയില്‍) എന്നിവയാണ് ആസ്‌ക്മി ഗ്രൂപ്പിന് കീഴിലുള്ളത്

പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആസ്‌ക്മി ഡോട്ട്‌കോം അടച്ചുപൂട്ടി. ആസ്‌ക്മി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആസ്‌ക്മി ബസാര്‍, മേബെല്‍കാര്‍ട്ട് എന്നിവയും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ 4000 പേര്‍ക്ക് ജോലി നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയില്‍ ഇനിയും ബാധ്യത കൂടാതിരിക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ഗ്രൂപ്പിന്റെ സി.എഫ്.ഒ ആയ ആനന്ദ് സോണ്‍ഭദ്ര ഇമെയിലിലൂടെ മുതിര്‍ന്ന ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. അടിയന്തരമായി ഓഫീസുകളും ഹബ്ബുകളും പൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. ആസ്‌ക്മി.ഡോട്ട്‌കോം(ക്ലാസിഫൈഡ്‌സ്), ആസ്‌ക്മിബസാര്‍(ഇകൊമേഴ്‌സ്), ആസ്‌ക്മിഗ്രോസറി, ആസ്‌ക്മിപേ, മേബെല്‍കാര്‍ട്ട്(ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയില്‍) എന്നിവയാണ് ആസ്‌ക്മി ഗ്രൂപ്പിന് കീഴിലുള്ളത്.

Related Tags :
Similar Posts