India
India
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഇന്ത്യ പാക്കിസ്താനെ അറിയിച്ചു
|11 May 2018 1:53 PM GMT
ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ കശ്മീരിലെ നിയമവിരുദ്ധമായ കൈയ്യേറ്റം പാക്കിസ്താന് അവസാനിപ്പിക്കണമെന്നും വികാസ് സ്വരൂപ് പറഞ്ഞു
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ മാത്രമേ ചര്‍ച്ച നടത്തുകയുള്ളുവെന്ന് ഇന്ത്യ പാക്കിസ്താനെ അറിയിച്ചതായി വിദേശകാര്യവക്താവ് വികാസ് സ്വരൂപ്. ജമ്മുകശ്മീര്‍ വിഷയത്തില്‍ ഫലപ്രദമായ ചര്‍ച്ചകളാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ കശ്മീരിലെ നിയമവിരുദ്ധമായ കൈയ്യേറ്റം പാക്കിസ്താന് അവസാനിപ്പിക്കണമെന്നും വികാസ് സ്വരൂപ് പറഞ്ഞു. ഇന്നലെയാണ് സെക്രട്ടറി തല ചര്‍ച്ചക്ക് ക്ഷണിച്ച് പാക് വിദേശകാര്യസെക്രട്ടറിക്ക് ഇന്ത്യ കത്തയച്ചത്.