India
India

അഞ്ചാം ധനകാര്യ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

admin
|
11 May 2018 2:00 PM GMT

അഞ്ചാം ധനകാര്യ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാരിന് കൈമാറുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് ആവശ്യമായ ശിപാര്‍ശകളുള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 11.30 നാണ് അഞ്ചാം ധനകാര്യ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം സംബന്ധിച്ച ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിലവിലെ നിയമങ്ങളിലും ചട്ടങ്ങളിലും പദ്ധതി വിഹിതങ്ങളിലും മാറ്റം വരുത്തണമെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഗൈഡ് ലൈന്‍സ് പരിഷ്‌കരിക്കുക, പദ്ധതി വിഹിതം വര്‍ധിപ്പിക്കുക, സ്റ്റാഫുകളുടെ എണ്ണം കൂട്ടുക, പദ്ധതി വിഹിതം ചെലവാക്കുന്നതിലെ കാലതാമസം ലഘൂകരിക്കാന്‍ ഗൈഡ് ലൈന്‍സിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുക, പ്രൊജക്ടുകളുടെ എണ്ണം കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നികുതി നികുതിയേതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ഈ മാസം 16ന് കമ്മീഷന്റെ കാലാവധി അവസാനിക്കും.

Similar Posts