India
മുത്തലാഖിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്‍മൂലംമുത്തലാഖിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്‍മൂലം
India

മുത്തലാഖിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്‍മൂലം

Khasida
|
11 May 2018 1:09 PM GMT

മുത്തലാഖ് ലിംഗസമത്വത്തിനും ഭരണഘടന അവകാശങ്ങള്‍ക്കും എതിരാണെന്നും കേന്ദ്രം

മുസ്ലീംകള്‍ക്കിടയിലുള്ള വിവാഹമോചന രീതിയായ മുത്തലാഖ്‌ സമ്പ്രദായത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുത്തലാഖ് ലിംഗസമത്വത്തിനും ഭരണഘടന അവകാശങ്ങള്‍ക്കും എതിരാണെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മുത്തലാഖിക്കിന് എതിരായ നിലപാട് വ്യക്തമാക്കി 28 പേജുള്ള സത്യവാങ് മൂലമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മുത്തലാഖ്‌, ബഹുഭാര്യാത്വം തുടങ്ങിയവ സ്ത്രീയുടെ ഭരണഘടനാ അവകാശങ്ങള്‍‍ക്ക് വിരുദ്ധമാണ്. ഒപ്പം ഏകപക്ഷീയമായ രീതിയും.

മതേതര രാജ്യത്ത് അനുയോജ്യമല്ലാത്ത സമ്പ്രദായം മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ലിംഗനീതിയുടെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ ഇത്തരം വിഷയം പരിഗണിക്കാവൂ. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

മുസ്ലിം മഹിള ആന്തോലന്‍ സ്ഥാപക സാകിയ സോമന്റെ ഹരജിയിലാണ് സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Related Tags :
Similar Posts