മണിപ്പൂരില്‍ ബിജെപിയും ജെഡിയുവും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
|31 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. 60 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ജെഡിയു പ്രകടന പത്രിക പുറത്തിറക്കി
മണിപ്പൂരില്‍ ബിജെപിയും ജെഡിയുവും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 60 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനാണ് ബിജെപിയുടെയും ജെഡിയുവിന്റെയും തീരുമാനം.
31 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ 60 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.
ബാക്കി 29 സീറ്റില്‍ മത്സരിക്കുന്നവരുടെ പട്ടിക ജനുവരി 27ന് പ്രഖ്യാപിക്കും. ബോക്സിംഗ് താരം മേരികോമിന്റെ പേര് ആദ്യഘട്ട പട്ടികയിലില്ല. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും രണ്ട് എംഎല്‍എമാരും അടക്കം ആറു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി പട്ടികയിലിടം നേടിയിട്ടുണ്ട്.
60 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ജെഡിയു പ്രകടന പത്രിക പുറത്തിറക്കി. ഹൈറേഞ്ച് മേഖലകളില്‍ കൂടുതല്‍ സര്‍വകലാശാലകള്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ജില്ലാ കൌണ്‍സിലുകളിലും പ്രാദേശിക ഭരണസമിതികളിലും 50 ശതമാനം സംവരണം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.