താൻ 80ൽ ജോലി തേടിയിരുന്നെങ്കിൽ ജെയ്റ്റ്ലി ധനമന്ത്രിയാകില്ലായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ
|യശ്വന്ത് സിൻഹയെ ധനമന്ത്രിസ്ഥാനം ഏൽപിച്ച മുൻപ്രധാനമന്ത്രി വാജ്പേയിക്ക് ഒടുവിൽ അദ്ദേഹത്തെ നിർബന്ധപൂർവം പുറത്താക്കേണ്ട സാഹചര്യം ബി.ജെ.പി അഭിമുഖീകരിച്ചതാണ്. ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിൻഹയുടെ പ്രവർത്തനം
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെയും വാക്പേര് തുടരുന്നു. യശ്വന്ത് സിൻഹ 80ാം വയസിലും ജോലിക്ക് അപേക്ഷയുമായി നടക്കുന്നയാളാണെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായി സിൻഹ രംഗത്തെത്തി. താൻ ജോലിക്ക് അപേക്ഷ നൽകിയിരുെന്നങ്കിൽ ഒന്നാം സ്ഥാനത്ത് ജെയ്റ്റ്ലി ഉണ്ടാകില്ലായിരുന്നെന്ന് തിരിച്ചടിച്ചു. ഇതോടെ, ബി.ജെ.പി ധനമന്ത്രിമാർ തമ്മിലുള്ള പോര് മുറുകുകയാണ്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും അതിരൂക്ഷമായി വിമര്‍ശിച്ച യശ്വന്ത് സിൻഹശ്യ വിമർശിക്കവെ മുൻധനമന്ത്രിയെന്ന ആഡംബരവും ലേഖനമെഴുതുന്ന മുൻധനമന്ത്രിയെന്ന പദവിയും തനിക്കിെല്ലന്ന് ജയ്റ്റ്ലി പറഞ്ഞിരുന്നു. അതുകൊണ്ട്നയപരമായ മരവിപ്പ് സൗകര്യപൂർവം മറക്കാമെന്നും 1991ലെ കരുതൽ ശേഖരത്തകർച്ച ഒാർക്കാതിരിക്കാമെന്നും കളംമാറി തോന്നുന്ന വിശദീകരണങ്ങൾ നൽകാമെന്നും ജെയ്റ്റ്ലി സിൻഹയെ വിമർശിച്ചിരുന്നു.
വ്യക്തികളെക്കുറിച്ച് സംസാരിച്ച് വിഷയങ്ങൾ മറികടക്കാൻ എളുപ്പമാണ്. യശ്വന്ത് സിൻഹയെ ധനമന്ത്രിസ്ഥാനം ഏൽപിച്ച മുൻപ്രധാനമന്ത്രി വാജ്പേയിക്ക് ഒടുവിൽ അദ്ദേഹത്തെ നിർബന്ധപൂർവം പുറത്താക്കേണ്ട സാഹചര്യം ബി.ജെ.പി അഭിമുഖീകരിച്ചതാണ്. ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിൻഹയുടെ പ്രവർത്തനം വിനാശകരമായിരുന്നു. അദ്ദേഹം ധനമന്ത്രിയായിരുന്ന 2000-2003 കാലം ഉദാരീകരണ ഇന്ത്യയിലെ ഏറ്റവും മോശം വർഷങ്ങളായിരുന്നെന്നും ജെയ്റ്റ്ലി വിമർശിച്ചിരുന്നു.