India
ആദ്യം കിതച്ചു; ഒടുവില്‍ വിജയത്തിലേക്ക് കുതിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിആദ്യം കിതച്ചു; ഒടുവില്‍ വിജയത്തിലേക്ക് കുതിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി
India

ആദ്യം കിതച്ചു; ഒടുവില്‍ വിജയത്തിലേക്ക് കുതിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

Sithara
|
11 May 2018 4:02 AM GMT

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് ജയം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് ജയം. രാജ്‌കോട്ട് വെസ്റ്റിലാണ് രൂപാനി മത്സരിച്ചത്. തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇന്ദ്രാനില്‍ രാജ്ഗുരുവിന്റെ പിന്നിലായിരുന്നു രൂപാനി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേല്‍ മെഹ്‌സാനയില്‍ വിജയിച്ചു,

2016ലാണ് വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദലിതുകള്‍ക്കെതിരായ അതിക്രമം, പട്ടേല്‍ സമരം തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നാലെ പ്രതിച്ഛായ നഷ്ടപ്പെട്ട് ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചതോടെയാണ് രൂപാനി മുഖ്യമന്ത്രിയായത്. രൂപാനി മുഖ്യമന്ത്രിയായ ശേഷവും പട്ടേല്‍ സമരവും ദലിത് പ്രക്ഷോഭങ്ങളും തുടര്‍ന്നു.

ഈ തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയാണ് രൂപാനിക്ക് നേരിടേണ്ടിവന്നത്. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്നിലായിരുന്ന രൂപാനി പിന്നീട് ലീഡ് നേടുകയായിരുന്നു.

Similar Posts