India
വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങാന്‍ ആളില്ല; ലേലം മാറ്റിവെച്ചുവിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങാന്‍ ആളില്ല; ലേലം മാറ്റിവെച്ചു
India

വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങാന്‍ ആളില്ല; ലേലം മാറ്റിവെച്ചു

admin
|
11 May 2018 1:17 PM GMT

സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സേവന നികുതി വകുപ്പ് ലേലത്തിന് വെച്ച വിമാനം വാങ്ങാന്‍ ആളില്ലാതെ ആയതോടെ ലേലം ഒരു മാസം കൂടി നീട്ടിവെച്ചു.

വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം വാങ്ങാന്‍ ആളില്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നികുതി വകുപ്പ് ലേലത്തിന് വെച്ച വിമാനം വാങ്ങാന്‍ ആളില്ലാതെ ആയതോടെ ലേലം ഒരു മാസം കൂടി നീട്ടിവെച്ചു. ജെറ്റ് എയര്‍ബസ് 319 ആണ് മെയ് 12ന് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിമാനം വാങ്ങാന്‍ ഒരാള്‍ മാത്രമാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് ലേലം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയതോടെ മൂന്നു വര്‍ഷം മുമ്പ് നിലത്തിറക്കിയ വിമാനം പരിതാപകരമായ അവസ്ഥയിലാണ്.

പൂര്‍ണ്ണമായും ആഡംബര യാത്രക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച ജെറ്റ് എയര്‍ബസ് 319, ഇരുപത്തഞ്ച് യാത്രക്കാരെയും ആറ് ക്രൂ മെമ്പേഴ്‌സിനെയും വഹിക്കാന്‍ കഴിവുള്ള വിമാനമാണ്. വിമാനത്തിന് നാല്‍പത് മില്യണ്‍ ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തിന് വച്ചിരുന്നെങ്കിലും ലേലത്തിനെടുക്കാന്‍ ആരും എത്തിയിരുന്നില്ല. 150 കോടി രൂപ അടിസ്ഥാന വിലയിട്ടതായിരുന്നു ലേലം പരാജയപ്പെടാന്‍ കാരണമായത്. 17,000 ചതുരശ്ര അടിയായിരുന്നു മുംബൈ ആഭ്യന്തര വിമാനത്താവളത്തിന് സമീപം സ്ഥാപിച്ച കിങ്ഫിഷര്‍ ഹൗസ്. വിവിധ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത 9,000 കോടിയുടെ ബാധ്യത വരുത്തി മല്യ രാജ്യം വിടുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് കടന്നത്. മല്യയെ തിരിച്ചു ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലംകണ്ടിട്ടില്ല.

Similar Posts