India
തേജസ് വ്യോമസേനയ്ക്ക് കൈമാറിതേജസ് വ്യോമസേനയ്ക്ക് കൈമാറി
India

തേജസ് വ്യോമസേനയ്ക്ക് കൈമാറി

Subin
|
11 May 2018 7:17 PM GMT

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ യുദ്ധ വിമാനം 30 വർഷം നീണ്ട പരീക്ഷണങ്ങൾക്ക്​ശേഷമാണ്​ വ്യോമസേനയുടെ സേനയുടെ ഭാഗമായത്. മണിക്കൂറില്‍ 1350 കിലോമീറ്ററാണ് തേജസ്സ് പോര്‍വിമാനത്തിന്‍റെ വേഗം. 

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റായ തേജസ് വ്യോമസേനയ്ക്ക് കൈമാറി. ഫ്ലൈയിങ് ഡഗ്ഗേഴ്സ് 45 എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധ വിമാനങ്ങളാണ് ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്.

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ യുദ്ധ വിമാനം 30 വർഷം നീണ്ട പരീക്ഷണങ്ങൾക്ക്​ശേഷമാണ്​ വ്യോമസേനയുടെ സേനയുടെ ഭാഗമായത്. മണിക്കൂറില്‍ 1350 കിലോമീറ്ററാണ് തേജസ്സ് പോര്‍വിമാനത്തിന്‍റെ വേഗം. ഒറ്റ എന്‍ജിനും ഇരട്ടസീറ്റുമുള്ള ഈ പോര്‍വിമാനത്തിന് കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനാകും. കാലപ്പഴക്കം വന്ന പോര്‍വിമാനങ്ങളായ മിഗ് 21, മിഗ്-27 വിമാനങ്ങള്‍ക്ക് പകരമാണ് തേജസ് ഇറക്കുന്നത്.

1993 ഓഗസ്റ്റിലാണ് തേജസ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 2001 ജനുവരിയിൽ ആദ്യ മാതൃകയുടെ പറക്കലും മെയ് മാസത്തിൽ പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. 560 കോടി രൂപയാണ് തേജസിന്റെ പ്രാരംഭ ചിലവ് പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് തേജസിന്‍റെ നിര്‍മ്മാതാക്കള്‍. 2015ലാണ് ആദ്യ തേജസ് വിമാനം വ്യോമസേനയയ്ക്ക് കൈമാറിയത്.

Related Tags :
Similar Posts