India
രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രശാന്ത് ഭൂഷന്‍റെ പൊതുതാല്‍പര്യ ഹരജിരാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രശാന്ത് ഭൂഷന്‍റെ പൊതുതാല്‍പര്യ ഹരജി
India

രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രശാന്ത് ഭൂഷന്‍റെ പൊതുതാല്‍പര്യ ഹരജി

Subin
|
12 May 2018 12:09 AM GMT

വിദ്യാര്‍ഥികളെ ഉപദ്രവിക്കാനും ജനങ്ങളില്‍ പേടിയുണ്ടാക്കാനും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ തടയാനും സര്‍ക്കാര്‍ നിയമം ദുരുപയോഗപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. 

രാജ്യദ്രോഹക്കുറ്റം ദുരുപയോഗവും ദുര്‍വിനിയോഗവും ചെയ്യുന്നു എന്ന് കാണിച്ച് സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍റെ പൊതുതാല്‍പര്യ ഹരജി.

വിദ്യാര്‍ഥികളെ ഉപദ്രവിക്കാനും ജനങ്ങളില്‍ പേടിയുണ്ടാക്കാനും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ തടയാനും സര്‍ക്കാര്‍ നിയമം ദുരുപയോഗപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ പ്രതിരോധിക്കുന്നതിനുള്ള ആയുധമായാണ് രാജ്യദ്രോഹ നിയമങ്ങളെ കാണുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കില്‍ എഫ്ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് ഡിജിപിയില്‍ നിന്നും കാരണം കാണിക്കല്‍ ഉത്തരവുണ്ടാക്കുന്ന തരത്തിലേക്ക് മാറണമെന്നും ഹരജി ആവശ്യപ്പെടുന്നുണ്ട്.

Related Tags :
Similar Posts