India
ജനിച്ചപ്പോള്‍ മുതല്‍ ഈ പെണ്‍കുട്ടിയുടെ ഏകഭക്ഷണം പാര്‍ലെ ജി ബിസ്കറ്റാണ്ജനിച്ചപ്പോള്‍ മുതല്‍ ഈ പെണ്‍കുട്ടിയുടെ ഏകഭക്ഷണം പാര്‍ലെ ജി ബിസ്കറ്റാണ്
India

ജനിച്ചപ്പോള്‍ മുതല്‍ ഈ പെണ്‍കുട്ടിയുടെ ഏകഭക്ഷണം പാര്‍ലെ ജി ബിസ്കറ്റാണ്

Jaisy
|
12 May 2018 2:53 PM GMT

ബെല്‍ഗാവിയിലെ തലാകത്ത്നല്‍ ഗ്രാമത്തിലെ യെല്ലപ്പയുടെയും യെല്ലവ്വ ഗുഡ്ഡാഡിനിയുടെയും മകളാണ് രാമവ്വ

ഈ പ്രായത്തിലല്ലേ എല്ലാം കഴിക്കാന്‍ പറ്റൂ, പെണ്‍കുട്ടികള്‍ നന്നായി ആഹാരം കഴിക്കണമെന്നൊക്ക പതിനെട്ടുകാരിയായ രാമവ്വയോട് പറഞ്ഞാല്‍ അവളൊന്നു ചിരിക്കും, എന്നിട്ട് കയ്യിലിരിക്കുന്ന പാര്‍ലെ ജി ബിസ്കറ്റ് കാണിച്ചു പറയും അയാം എ പാര്‍ലെ ജി ഗേള്‍ എന്ന്. കാരണം ജനിച്ചപ്പോള്‍ മുതല്‍ രാമവ്വയുടെ ഭക്ഷണം ഈ ബിസ്കറ്റാണ്.

ബെല്‍ഗാവിയിലെ തലാകത്ത്നല്‍ ഗ്രാമത്തിലെ യെല്ലപ്പയുടെയും യെല്ലവ്വ ഗുഡ്ഡാഡിനിയുടെയും മകളാണ് രാമവ്വ. കുഞ്ഞായിരിക്കുമ്പോള്‍ രാമവ്വക്ക് മുല‍പ്പാല്‍ കൊടുക്കാന്‍ യെല്ലവ്വക്ക് സാധിച്ചില്ല. പകരം പശുവിന്‍പാലും പാര്‍ലെ ജി ബിസ്കറ്റുമാണ് നല്‍കിക്കൊണ്ടിരുന്നത്. അന്ന് മുതല്‍ രാമവ്വ ബിസ്കറ്റല്ലാതെ മറ്റൊന്നു കഴിക്കില്ല. ഒരു ദിവസം ആറ് മുതല്‍ ഏഴ് പായ്ക്കറ്റ് ബിസ്കറ്റ് വരെ രാമവ്വ കഴിക്കും. കൃഷിക്കാരായ മാതാപിതാക്കള്‍ക്ക് മകളുടെ ഈ ശീലം മാറ്റണമെന്നുണ്ട്. പക്ഷേ അതിനായി നല്ല തുക ചെലവാക്കണം.

രാമവ്വയുടെ ഇരട്ട സഹോദരങ്ങള്‍ക്കും കുട്ടിക്കാലത്ത് ബിസ്കറ്റായിരുന്നു നല്‍കിയിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ മറ്റ് ഭക്ഷണങ്ങളും കഴിക്കാന്‍ തുടങ്ങി. എനിക്ക് മറ്റൊന്നു കഴിക്കാന്‍ തോന്നാറില്ല, ഒരു ദിവസം അഞ്ചോ ആറോ ബിസ്കറ്റ് കിട്ടിയാല്‍ അത് തന്നെ ധാരാളം. പാര്‍ലെ ജിക്കാര്‍ ബിസ്കറ്റ് ഉണ്ടാക്കുന്നത് നിര്‍ത്തിയാല്‍ എന്തു ചെയ്യുമെന്നാണ് ഇപ്പോഴെത്ത പേടി..രാമവ്വ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ രാമവ്വയുടെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍.
പോഷകങ്ങളുടെ അപര്യാപ്തത മൂലം രാമവ്വയെ കണ്ടാല്‍ പന്ത്രണ്ട് വയസുകാരിയാണെന്നേ പറയൂ. പക്ഷേ ബുദ്ധിയും മറ്റും പതിനെട്ടുകാരിയുടെതും.

Similar Posts