India
പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുപാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
India

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Sithara
|
12 May 2018 11:37 AM GMT

ഒരാഴ്ചയ്ക്കിടെ പാകിസ്താന്റെ ഭാഗത്തു നിന്നുള്ള രണ്ടാമത്തെ വെടിവെപ്പാണിത്

പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അര്‍ദ്ധരാത്രിയോടെയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പൂഞ്ച് മേഖലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഷാപൂര്‍ കെര്‍നി പ്രദേശത്താണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. പാക് സൈനിക പോസ്റ്റുകളായ മോച്ചി മൊഹ്ര, ധക്ക്നി ധോക്ക്, ന്യൂ ഡിഗ്ഗിങ്ങ്, നെസാപ്പീര്‍ എന്നിവയില്‍ നിന്ന് 6 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. വെടിവെപ്പിന് പുറമെ മോര്‍ട്ടാര്‍ ഷെല്ലുകളും മറ്റ് ചെറുകിട ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണവുമുണ്ടായി.

കസ്ബ ഗ്രാമത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചുവെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

Related Tags :
Similar Posts