അഭിപ്രായസ്വാതന്ത്ര്യം പോലെ മൌനം പാലിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ഷാരൂഖ്
|അസഹിഷ്ണുത വിവാദത്തില്‍ ഇനിയൊരു പുലിവാല് പിടിക്കാന്‍ താനൊരുക്കമല്ലെന്ന് പറയാതെ പറയുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അഭിപ്രായസ്വാതന്ത്ര്യം എന്നതിന് മൌനം പാലിക്കാനുള്ള അവകാശം എന്നും അര്‍ത്ഥമുണ്ടെന്ന് കിങ് ഖാന്‍ പറയുന്നു.
അസഹിഷ്ണുത വിവാദത്തില്‍ ഇനിയൊരു പുലിവാല് പിടിക്കാന്‍ താനൊരുക്കമല്ലെന്ന് പറയാതെ പറയുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അഭിപ്രായസ്വാതന്ത്ര്യം എന്നതിന് മൌനം പാലിക്കാനുള്ള അവകാശം എന്നും അര്‍ത്ഥമുണ്ടെന്ന് കിങ് ഖാന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം 'ഫാന്‍' ന്റെ ട്രെയിലര്‍ പുറത്തിറക്കിയ ചടങ്ങിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള പരാമര്‍ശത്തിനു ശേഷമുണ്ടായ അനുഭവങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഷാരൂഖ് ഇത്തരത്തില്‍ പ്രതികരിച്ചത്. അഭിപ്രായസ്വാതന്ത്ര്യം പോലെ തന്നെ നിശബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യവും പൌരന്‍മാര്‍ക്കുണ്ട്. ഇനി ഒന്നും പറയാനില്ല. - ഷാരൂഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാജ്യത്ത് ആശങ്കാജനകമായ രീതിയില്‍ അസഹിഷ്ണുത വര്‍ധിച്ചു വരുന്നതായി ഷാരൂഖ് അഭിപ്രായപ്പെട്ടത്. ഇത് വിവാദമായതോടെ ബിജെപി നേതാക്കളില്‍ പലരും ഷാരൂഖിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. തുടര്‍ന്ന് ഷാരൂഖിന്റെ ചിത്രം ദില്‍വാലെ തീയറ്ററുകളിലെത്തിയതോടെ സിനിമക്കെതിരെയും ഭീഷണിയും പ്രതിഷേധവുമായി വിവിധ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കൂട്ടായ ആക്രമണമുണ്ടായതോടെ താന്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ഷാരൂഖ് വിശദീകരിച്ചിരുന്നു.