കോണ്‍ഗ്രസുമായി സഖ്യത്തിന് മുലായം, കോണ്‍ഗ്രസിന് താത്പര്യം അഖിലേഷിനോട്
|മുലായത്തിന്റെ ആഹ്വാനത്തോട് രാഷ്ട്രീയ ലോക്ദളും അനുകൂലമായി പ്രതികരിച്ചില്ല.
സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംഘടനയെ രക്ഷിക്കാന്‍ മുലായം സിംഗ് യാദവ് നീക്കം തുടങ്ങി. കോണ്‍ഗ്രസുമായും ആര്.എല്‍.ഡിയുമായും സഖ്യത്തിന് തയാറെന്ന് മുലായം വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഷീലാ ദീക്ഷിത് പറഞ്ഞു.
മുലായത്തിനേക്കാളേറെ കോണ്‍ഗ്രസിന് താല്പര്യം അഖിലേഷുമായി ധാരണ ഉണ്ടാക്കുന്നതിലാണെന്നാണ് സൂചന. മുലായത്തിന്റെ ആഹ്വാനത്തോട് രാഷ്ട്രീയ ലോക്ദളും അനുകൂലമായി പ്രതികരിച്ചില്ല. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന സൂചനയാണ് ആര്.എല്‍.ഡി നേതാക്കള്‍ നല്‍കുന്നത്.