India
വിദേശഫണ്ടില്‍ പരാതിയില്ല; ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ കേസ് എഴുതിത്തള്ളിവിദേശഫണ്ടില്‍ പരാതിയില്ല; ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ കേസ് എഴുതിത്തള്ളി
India

വിദേശഫണ്ടില്‍ പരാതിയില്ല; ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ കേസ് എഴുതിത്തള്ളി

Alwyn K Jose
|
12 May 2018 12:04 PM GMT

പരാതിക്കാരനില്ലാത്ത സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു.

മതപ്രബോധകന്‍ ഡോ. സാകിര്‍ നായികിന്റെ ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ വിദേശഫണ്ട് കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. പരാതിക്കാരനില്ലാത്ത സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു.

ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ സംശയാസ്പദമായ നിലയില്‍ വിദേശത്തുനിന്ന് 60 കോടി രൂപയെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് തുകയെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സാകിര്‍ നായികിന്റെ ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, അനധികൃതമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണമാണിതെന്നത് സംബന്ധിച്ച പരാതിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബംഗ്ളാദേശിലെ ധാക്കയില്‍ നടന്ന സ്ഫോടന കേസിലെ പ്രതികള്‍ക്ക് പ്രചോദനമായത് സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്ന വാര്‍ത്തയാണ് ഇസ്‍ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം പിന്നീട് വാര്‍ത്തതന്നെ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകുകയായിരുന്നു.

Similar Posts