India
ഭാരത്‍മാതാ കീ ജെയ് എന്ന് എല്ലാവരും പറയണം, ഇതിനായി നിയമഭേദഗതി വേണമെന്ന് ബാബാ രാംദേവ്ഭാരത്‍മാതാ കീ ജെയ് എന്ന് എല്ലാവരും പറയണം, ഇതിനായി നിയമഭേദഗതി വേണമെന്ന് ബാബാ രാംദേവ്
India

ഭാരത്‍മാതാ കീ ജെയ് എന്ന് എല്ലാവരും പറയണം, ഇതിനായി നിയമഭേദഗതി വേണമെന്ന് ബാബാ രാംദേവ്

admin
|
12 May 2018 6:07 AM GMT

മതം തിരിച്ചുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സാമൂഹിക സൌഹാര്‍ദ്ദം നിലനിര്‍ത്താനും ദേശവ്യാപകമായി ഗോവധം നടപ്പിലാക്കണമെന്നും

ഭാരതീയരായ എല്ലാവരും ഭാരത്‍മാതാ കീ ജെയ് എന്ന് പറയാന്‍ ബാധ്യസ്ഥരാണെന്നും ഇതുറപ്പാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണത്തിന് മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും ബാബ രാംദേവ്. മതം തിരിച്ചുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സാമൂഹിക സൌഹാര്‍ദ്ദം നിലനിര്‍ത്താനും ദേശവ്യാപകമായി ഗോവധം നടപ്പിലാക്കണമെന്നും രാംദേവ് അഭിപ്രായപ്പെട്ടു. വഡോദരയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രാംദേവ്.

എല്ലാവരും ഭാരതമാതാ കീ ജെയ് എന്ന് പറയണമെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നില്ലെങ്കിലും അത്തരത്തിലാകുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല. അതിനാല്‍ തന്നെ ഇതിനാവശ്യമായ നിയമഭേദഗതിയാണ് വേണ്ടത്. രാജവ്യാപകമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തന്‍റെ അഭ്യര്‍ഥനയെന്നും മോദി ഇത് നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts