India
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങിഅയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങി
India

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങി

Ubaid
|
12 May 2018 11:36 AM GMT

ക്ഷേത്രനിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനായി വിഎച്ച്പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങിയതായി റിപ്പോര്‍ട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അയോധ്യയിലെ രാംസേവക് പുരത്ത് മൂന്നു ലോറികളിലായി ചുവന്ന കല്ലുകള്‍ എത്തിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമക്ഷേത്ര നിര്‍മാണത്തിനായാണ് കല്ലുകള്‍ എത്തിച്ചതെന്ന് വി.എച്ച്.പി സ്ഥിരീകരിച്ചു. ഇപ്പോഴും കൂടുതല്‍ കല്ലുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രനിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നെങ്കില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിയന്ത്രണങ്ങളില്ലെന്ന് വി.എച്ച്.പിയുടെ രാമജന്മഭൂമി പ്രതിനിധി പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനായി വിഎച്ച്പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി ഇവിടെ എത്തിച്ചിരിക്കുന്ന കല്ലുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന ജോലി നടന്നുവരികയാണ്. വി.എച്ച്.പിയുടെ ഉപസംഘടനയായ രാം ജന്മഭൂമി ന്യാസ് എന്ന സംഘടനയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളായ നൃത്യഗോപാല്‍ ദാസ് ആണ് ഈ സംഘടനയുടെ തലവന്‍.

Similar Posts