India
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഐപശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഐ
India

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഐ

admin
|
12 May 2018 7:39 AM GMT

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും പരസ്പരം മത്സരിയ്ക്കില്ലെന്ന ധാരണ മാത്രമാണുള്ളതെന്നും സംയുക്ത പ്രചാരണം നടത്തുന്നില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു...

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പരസ്പരം മത്സരിയ്ക്കില്ലെന്ന ധാരണ മാത്രമാണുള്ളതെന്നും സംയുക്ത പ്രചാരണം നടത്തുന്നില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ബംഗാളിലെ സാഹചര്യം മനസ്സിലാക്കാന്‍ മാത്രം രാഷ്ട്രീയ ബോധമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ എന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

അപകടകരമായ സാമൂഹ്യവിരുദ്ധ ശക്തികള്‍ അധികാരത്തിലിരിയ്ക്കുന്ന പശ്ചിമബംഗാളില്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒരുമിയ്ക്കുന്നത് സ്വാഭാവികമാണെന്നും അല്ലാതെ ഇടത് കോണ്‍ഗ്രസ് സഖ്യമില്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. പരസ്പരം മത്സരിയ്ക്കില്ലെന്ന ധാരണമാത്രമാണുള്ളത്. സംയുക്തമായി പ്രചാരണം നടത്തുന്നില്ലെന്നും സുധാകര്‍ റെഡ്ഡി അവകാശപ്പെട്ടു.

എന്നാല്‍ ഇടതു നേതാക്കളും സ്ഥാനാര്‍ത്ഥികളും രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം വേദി പങ്കിട്ടത് ചില പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ്. അത് സംയുക്ത പ്രചാരണമല്ലെന്നും സുധാകര്‍ റെഡ്ഡി അവകാശപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ മാത്രം രാഷ്ട്രീയ ബോധമുള്ളവരാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങളോട് വിശദീകരിയ്ക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

Similar Posts