ഫാദർ ടോം ഉഴുന്നാലിെൻറ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്‍റെ അവകാശവാദം പൊളിയുന്നു
|വത്തിക്കാെൻറ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിൽ ഇടപെട്ട് ഫാദറിെൻറ മോചനം യാഥാർഥ്യമാക്കിയതെന്ന ഒമാന്‍റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെട്ടിലായി.
ഫാദർ ടോം ഉഴുന്നാലിെൻറ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിെൻറ അവകാശവാദം പൊളിയുന്നു. വത്തിക്കാെൻറ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിൽ ഇടപെട്ട് ഫാദറിെൻറ മോചനം യാഥാർഥ്യമാക്കിയതെന്ന ഒമാന്‍റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെട്ടിലായി.
നിശബ്ദ സ്വഭാവത്തിലുള്ള നയതന്ത്ര നീക്കത്തിെൻറ വിജയമാണിതെന്നും ഒമാൻ സഹായത്തോടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തിയതെന്നുമാണ് മന്ത്രി വി.കെ സിങ് പ്രതികരിച്ചത്. എന്നാൽ ഇന്ത്യ ഏതെങ്കിലും നിലക്കുള്ള റോൾ പ്രശ്നത്തിൽ കൈക്കൊണ്ടു എന്നു തെളിയിക്കുന്ന യാതൊരു പരാമർശവും ഒമാെൻറ ഒൗദ്യോഗിക വിശദീകരണത്തിൽ ഇല്ല. തങ്ങളുടെ വൈദികനെ വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന വത്തിക്കാെൻറ അഭ്യർഥന മുൻനിർത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് നൽകിയ ഉത്തരവിനെ തുടർന്നാണ് മോചന ചർച്ചകൾ നടന്നതെന്ന് ഒമാൻ അധികൃതർ തങ്ങളുടെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. യമൻ അധികൃതരും ബന്ധപ്പെട്ടവരുമായി നടന്ന ഏകോപനത്തിലൂടെയാണ് മോചനം സാധ്യമായത്.
ഫാദർ ടോം മോചിതനായി മസ്കത്തിൽ വന്നിറങ്ങിയപ്പോൾ മാത്രമാണ് മറ്റുള്ളവർെക്കാപ്പം ഇന്ത്യൻ നയതന്ത്ര കേന്ദ്രവും സംഭവം അറിയുന്നത്. ഫാദർ ടോമിനെ വത്തിക്കാനിലേക്കാണ് വിമാന മാർഗം കൊണ്ടു പോയതെന്ന വിവരം പോലും ഒമാനിലെ ഇന്ത്യൻ അംബാസഡർ അറിയുന്നത് വൈകി മാത്രമാണ്. വത്തിക്കാനും ഒമാനും അല്ലാതെ മറ്റൊരു കക്ഷിയുടെ ഇടപെടൽ ഫാദറിെൻറ മോചന കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് ഒമാൻ അധികൃതർ വ്യക്തമാക്കുന്നതും. അറബ് ഭരണകൂടങ്ങൾക്കു പുറമെ ഇറാൻ, ഹൂത്തികൾ എന്നിവരുമായും നല്ല ബന്ധം പുലർത്തുന്ന ഒമാെൻറ നയതന്ത്ര വിജയം കൂടിയാണ് ഫാദർ ടോം ഉഴുന്നാലിെൻറ മോചനം. ഒമാൻ ഭരണാധികാരിക്കും രാഷ്ട്രത്തിനും വത്തിക്കാൻ പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.