India
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കുമെന്ന് സൂചനകേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കുമെന്ന് സൂചന
India

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കുമെന്ന് സൂചന

admin
|
12 May 2018 7:46 AM GMT

പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നരേന്ദ്രമോദി തയ്യാറാവുമെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞ ഉണ്ടാവുമെന്ന് രാഷ്ട്രപതി ഭവനെ സര്‍ക്കാര്‍

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കുമെന്ന് സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നരേന്ദ്രമോദി തയ്യാറാവുമെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞ ഉണ്ടാവുമെന്ന് രാഷ്ട്രപതി ഭവനെ സര്‍ക്കാര്‍ അറിയിച്ചു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് ഔദ്യോഗികമായി വിവരം നല്‍കുന്നത്. പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നതിന്റെ സൂചനയാണിത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവിടെ നിന്ന് രണ്ടു പുതുമുഖങ്ങളെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടു വരുമെന്നാണ് ബി.ജെ.പി വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. ശിവസേനയില്‍ നിന്ന് ഒരാളെ ഉള്‍പ്പെടുത്തിയേക്കും. സര്‍ബാനന്ദ സൊനോവാള്‍ അസം മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തില്‍ കായിക മന്ത്രാലയത്തിന്റെ ചുമതലയ്ക്കായി പുതിയ ആളെ കണ്ടെത്തും. ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിന് കൂടുതല്‍ പ്രാധാന്യമുള്ള വകുപ്പ് ലഭിച്ചേയ്ക്കും. 75 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ മന്ത്രിസഭയില്‍വേണ്ടെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചു നിന്നാല്‍ ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ളയ്ക്ക് സ്ഥാനം നഷ്ടപ്പെടും. ഈ മാസം 7ന് പ്രധാനമന്ത്രി ആഫ്രിയ്ക്കാ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പായി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതിനാലാണ് ചൊവ്വാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തേണ്ടി വരുമെന്ന് രാഷ്‌ട്രപതി ഭവനെ സര്‍ക്കാര്‍ അറിയിച്ചത്

Similar Posts