അധികാരികള്‍ ആദിവാസി - ദലിത് വിരുദ്ധരെന്ന് മായാവതി
|സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇന്നുവരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നവര്‍ ആദിവാസി - ദലിത് വിരുദ്ധ മാനസികാവസ്ഥയുള്ളവരാണെന്നും ജാതീയതയില്‍ അധിഷ്ഠിതമായ മാനസികാവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ബിഎസ്‍പി നേതാവ് മായാവതി.
സ്വാതന്ത്ര്യ ലബ്ധി മുതല്‍ ഇന്നുവരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നവര്‍ ആദിവാസി - ദലിത് വിരുദ്ധ മാനസികാവസ്ഥയുള്ളവരാണെന്നും ജാതീയതയില്‍ അധിഷ്ഠിതമായ മാനസികാവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ബിഎസ്‍പി നേതാവ് മായാവതി. ദലിതരും മുസ്ലിങ്ങളും കേന്ദ്രീകൃതമായി ആക്രമിക്കപ്പെടുകയാണെന്നും രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മായാവതി പറഞ്ഞു. രാജ്യത്ത് വളര്‍ന്നു വരുന്ന ദലിത് വിരുദ്ധ മാനസികാവസ്ഥ ആശങ്കാ ജനകമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പശു ആക്ടിവിസത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന് ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് ആരോപിച്ചു. ഗുജറാത്ത് മോഡല്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് രാജ്യം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച രാജ്യസഭയില്‍ തുടരുകയാണ്.