India
ഭീകരത: പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ഭീകരത: പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്
India

ഭീകരത: പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്

Alwyn K Jose
|
13 May 2018 3:33 AM GMT

പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് നിങ് സാര്‍ക്ക് സമ്മേളന വേദിയില്‍ ആഞ്ഞടിച്ചു.

പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് നിങ് സാര്‍ക്ക് സമ്മേളന വേദിയില്‍ ആഞ്ഞടിച്ചു. തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ രാജ്യങ്ങളുടെ പിന്തുണ തേടിയ രാജ്നാഥ്, തീവ്രവാദികളെ രക്തസാക്ഷികളായി മഹത്വവത്കരിക്കരുതെന്നും പറഞ്ഞു. തീവ്രവാദത്തില്‍ നല്ലതും ചീത്തയുമൊന്നും വേര്‍തിരിക്കാനില്ല. തീവ്രവാദമെന്നാല്‍ തീവ്രവാദം തന്നെയാണ്. കൊല്ലപ്പെടുന്ന തീവ്രവാദികളെ രക്തസാക്ഷികളായി വാഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്നാഥ് സിങിന്റെ പ്രസംഗ വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സാര്‍ക്ക് ഉദ്‍ഘാടന വേദിയിലെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കുന്നതില്‍ നിന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിട്ടുനിന്നു.

Similar Posts