സെക്യൂരിറ്റി ജീവനക്കാരന് കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദനം; തടയാതെ മന്ത്രി, ദൃശ്യങ്ങള്‍ പുറത്ത്
|കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ കണ്‍മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹൌസിങ് സൊസൈറ്റി വാച്ച്‍മാനെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ കണ്‍മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹൌസിങ് സൊസൈറ്റി വാച്ച്‍മാനെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രക്ഷാബന്ധന്‍ ചടങ്ങിന് ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിലെത്തിയ മഹേഷ് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഗേറ്റ് തുറക്കാന്‍ രണ്ടു മിനിറ്റ് വൈകിയെന്ന് ആരോപിച്ച് വാച്ച്മാനെ ക്രൂരമായി മര്‍ദിച്ചത്. കേന്ദ്ര മന്ത്രിയുടെ കണ്‍മുന്‍പിലാണ് സംഭവം നടന്നതെങ്കിലും വാച്ച്മാനെ മര്‍ദ്ദിക്കുന്നത് തടയാന്‍ മന്ത്രി മുതിര്‍ന്നില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. ജീവനക്കാരെ മര്‍ദ്ദിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹൗസിങ് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെ മഹേഷ് ശര്‍മ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. വാച്ച്മാന്‍മാരെ മര്‍ദ്ദിച്ച തന്റെ സെക്യൂരിറ്റി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മഹേഷ് ശര്‍മ അറിയിച്ചു.