അടുത്ത ഒളിമ്പിക്സിന് താരങ്ങളെ വാര്‍ത്തെടുക്കാന്‍ ആള്‍ദൈവത്തിന് സര്‍ക്കാര്‍ വക 50 ലക്ഷം
|ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ റാം റഹിം സിങിന് കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ.
ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ റാം റഹിം സിങിന് ഹരിയാന സര്‍ക്കാരിന്റെ വക 50 ലക്ഷം രൂപ അനുവദിച്ചു. കായിക വികസനത്തിനെന്നപേരിലാണ് 50 ലക്ഷം രൂപ അനുവദിച്ചത്. ഹരിയാന കായിക മന്ത്രി അനിൽ വിജാണ് ഇതിനു പിന്നില്‍. സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്. അടുത്ത ഒളിമ്പിക്സിന് കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായാണ് ആള്‍ ദൈവത്തിന് 50 ലക്ഷം രൂപ നല്‍കിയത്. കബഡി, ഖോ–ഖോ, ഗുസ്തി എന്നീ ഇനങ്ങളുടെ പ്രോത്സാഹനത്തിനാണ് പണം അനുവദിച്ചത്. അടുത്ത ഒളിമ്പിക്സിന് താരങ്ങളെ പരിശീലിപ്പിക്കാൻ ഫണ്ട് സഹായകമാവുമെന്ന് കായിക മന്ത്രി അനിൽ വിജ് പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ ഈ സ്ഥാപനത്തിൽ നിന്നുള്ള കളിക്കാർ രാജ്യത്തിന് വേണ്ടി മെഡൽ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റാം റഹിം, തിരംഗ റുമാൽ ചു എന്ന കായിക ഇനം വികസിപ്പിച്ചതാണ് കായികമന്ത്രിയെ ആകര്‍ഷിച്ചത്. ദേര സച്ചയിൽ ഒഴികെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സര ഇനമായി തിരംഗ റുമാൽ ചു അംഗീകരിക്കപ്പെട്ടിട്ടില്ല. ആഢംബര ജീവിതം നയിക്കുന്ന ദേര സച്ച തലവൻ, മെസഞ്ചർ ഓഫ് ഗോഡ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഇത്രയും ഭീമമായ തുക ദേര സച്ച സൌദ തലവന് കൈമാറിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.