മോദി ഏപ്രില്‍ ആദ്യവാരം സൗദി സന്ദര്‍ശിക്കും
|പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ ആദ്യവാരം സൗദി അറേബ്യ സന്ദര്‍ശിക്കും...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ ആദ്യവാരം സൗദി അറേബ്യ സന്ദര്‍ശിക്കും. ദ്വിദിന സന്ദര്‍ശനത്തിനായി ഏപ്രില്‍ രണ്ടിന് റിയാദിലെത്തുന്ന മോദി സൗദി ഭരണാധികാരി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം, മേഖലയിലെയും അന്തദേശീയവുമായ വിഷയങ്ങള്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ വിഷയമാവും. രണ്ടായിരത്തി പത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംങിന്റെ സൗദി സന്ദര്‍ശന വേളയില്‍ രൂപപ്പെടുത്തിയ റിയാദ് പ്രഖ്യാപനത്തിന്റെ പുരോഗതി മോദിയുടെ സന്ദര്‍ശത്തില്‍ വിലയിരുന്നു.
സൗദിയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 39 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.