India
സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടറിയാത്തതാണ് നോട്ട് പ്രതിസന്ധിക്ക് കാരണം: മോദിസാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടറിയാത്തതാണ് നോട്ട് പ്രതിസന്ധിക്ക് കാരണം: മോദി
India

സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടറിയാത്തതാണ് നോട്ട് പ്രതിസന്ധിക്ക് കാരണം: മോദി

Sithara
|
13 May 2018 4:44 AM GMT

50 ദിവസമെങ്കിലും എടുക്കും പ്രതിസന്ധി മറികടക്കാനെന്ന് പ്രധാനമന്ത്രി

നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ ലോകത്തേക്ക് മാറാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷം സാധാരണക്കാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി മന്‍കി ബാത്ത് പ്രഭാഷണത്തില്‍ പറഞ്ഞു

കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ പിടികൂടിയ ഒരു രോഗത്തിനുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. നോട്ട് നിരോധനം വിജയം കാണുമെന്ന് ഉറപ്പുണ്ട്. ഇത് രാജ്യത്തെ വലിയമാറ്റങ്ങള്‍ക്ക് കാരണമാകും. നേരത്തെ സൂചിപ്പിച്ചതു പോലെ സമ്പദ് വ്യവസ്ഥ സാധാരണനിലയിലേക്കെത്താന്‍ 50 ദിവസം എടുക്കുമെന്നും മോദി പറഞ്ഞു.

ഡിജിറ്റല്‍ ലോകത്തേക്ക് മാറാനുള്ള അവസരമായി സര്‍ക്കാരിന്റെ തീരുമാനത്തെ ഉപയോഗപ്പെടുത്തണം. സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടായിരുന്നെങ്കില്‍ പ്രശ്നം രൂക്ഷമാകില്ലായിരുന്നുവെന്നും യുവാക്കള്‍ പ്രതിസന്ധിയെ പെട്ടെന്ന് മറികടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലരിപ്പോഴും സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതിപക്ഷം രാഷ്ട്രീയം കളിച്ച് രാജ്യത്തെ തെറ്റായ നിലയിലേക്കാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Similar Posts