തമിഴ്നാട്ടില്‍ ഇനിമുതല്‍ പെപ്സി, കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍
|മറീന ബീച്ചില്‍ നടന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ നിരവധി പേര് വിദേശ ബ്രാന്‍ഡുകളുടെ പാനീയങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു
ഇന്നു മുതൽ കൊക്കകോള, പെപ്സി ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് തമിഴ്നാട്ടിലെ വ്യാപാരി സംഘനകൾ അറിയിച്ചു. കൊക്കകോള, പെപ്സി ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ വ്യാപാരി സംഘടന തീരുമാനിച്ചതോടെ തമിഴ്നാട്ടിൽ പഴയ സ്റ്റോക്ക് കോളകൾ വിറ്റത് 10 രൂപക്കാണ്. മറീന ബീച്ചില്‍ നടന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ നിരവധി പേര് വിദേശ ബ്രാന്‍ഡുകളുടെ പാനീയങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തമിഴ്നാട് വണികര്സംഘം, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന് എന്നീ സംഘടനകളാണ് ആരോഗ്യത്തിന് ഹാനികരമായ ഉല്പന്നങ്ങള് വില്‍ക്കരുതെന്ന് കച്ചവടക്കാരോട് ആവശ്യപ്പെട്ടത്.
കടുത്ത വരൾച്ചയിൽ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ, ജലം ഊറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങൾ നിർമ്മിക്കുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൊക്കകോള, പെപ്സി തുടങ്ങിയവ മാരക വിഷാംശമുള്ളതാണെന്നു കണ്ടെത്തിയിട്ടുമുള്ളതിനാൽ ഇവയുടെ വിൽപ്പന കുറ്റകരമാണെന്നും വ്യവസായികളുടെ നിലപാട്. നിരോധനത്തെക്കുറിച്ച് പെപ്സിയും കൊക്കകോളയും ഇതുവരെ പ്രതികരിച്ചിട്ടില്ല.