India
വിജയ് മല്യയുടെ കൈമാറ്റത്തിന് വഴി തെളിയുന്നു?വിജയ് മല്യയുടെ കൈമാറ്റത്തിന് വഴി തെളിയുന്നു?
India

വിജയ് മല്യയുടെ കൈമാറ്റത്തിന് വഴി തെളിയുന്നു?

Muhsina
|
13 May 2018 3:25 PM GMT

പതിനേഴ് ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരത്തോളം കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യ ഒരു വര്‍ഷത്തോളമായി ബ്രിട്ടനിലാണ് താമസിക്കുന്നത്. മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള

വായ്പതട്ടിപ്പ് കേസില്‍ ഇന്ത്യ തെരയുന്ന കുറ്റവാളി വിജയ് മല്യയെ കൈമാറാനുള്ള ഇന്ത്യന്‍ അപേക്ഷ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സര്‍ട്ടിഫൈ ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അപേക്ഷ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പതിനേഴ് ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരത്തോളം കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യ ഒരു വര്‍ഷത്തോളമായി ബ്രിട്ടനിലാണ് താമസിക്കുന്നത്. മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രം അടുത്തിടെ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതില്‍ ഉണ്ടായ ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെപ്പാണ് മല്യയെ വിട്ട് കിട്ടാനുള്ള ഇന്ത്യന്‍ അപേക്ഷ ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സര്‍ട്ടിഫൈ ചെയ്തത്.

വെസ്റ്റ് മിനിസ്റ്റര്‍ ജില്ല കോടതി, ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ച് വാറന്‍റ് പുറപ്പെടുവിക്കുന്നതോടെ മല്യയെ അറസ്റ്റ് ചെയ്യുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിയമ തടസ്സങ്ങള്‍ നീങ്ങും. ലോണ്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളില്‍ രാജ്യത്തെ വിവിധ കോടതികളില്‍ മല്യക്കെതിരെ വാറന്‍റ് നിലനില്‍ക്കുന്നുണ്ട്.

Related Tags :
Similar Posts